മുഗള്‍ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തില്‍ നിന്ന് എന്‍.സി.ആര്‍.ടി ഒഴിവാക്കി;പകരം കുംഭമേള ഉൾപ്പെടുത്തി

Share our post

ഇന്ത്യ ഭരിച്ച മുഗള്‍ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തില്‍ നിന്ന് എന്‍ സി ആര്‍ ടി ഒഴിവാക്കി. പകരം മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യന്‍ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹിയിലെ മിസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും എന്‍ സി ആര്‍ ടി ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയില്‍ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നാണ് ആമുഖത്തില്‍ അവകാശപ്പെടുന്നത്. 2025ലെ മഹാ കുംഭമേളയെക്കുറിച്ചുള്ള പരാമര്‍ശം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുസ്തകത്തിന്റെ രണ്ടാം ഭാഗം വൈകാതെ പുറത്തിറങ്ങും. ഒപ്പം തന്നെ മൂന്നാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും പാഠപുസ്തകങ്ങള്‍ എന്‍.സി.ആര്‍.ടി നേരത്തെ പരിഷ്‌കരിച്ചിരുന്നു. പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ 12 അധ്യായങ്ങള്‍ ആണ് ഉള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!