Connect with us

Kerala

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

Published

on

Share our post

സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്. ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർ‌ക്കുലർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ , ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കുലർ.


Share our post

Kerala

വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യ: കെ.സുധാകരന്റെ മൊഴിയെടുത്തു

Published

on

Share our post

വയനാട്: ഡി.സി.സി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയിൽ കെ സുധാകരന്റെ മൊഴിയെടുത്ത് പൊലീസ്. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ബത്തേരി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കെ സുധാകരൻ നോട്ടീസ് അയച്ചിരുന്നു. എൻ എം വിജയൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കെപിസിസി പ്രസിഡൻറ്റ് കെ സുധാകരന് ഒരു കത്ത് നൽകിയിരുന്നു. എപ്പോഴാണ് കത്ത് എൻ എം വിജയൻ നൽകിയത് ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നടക്കമുള്ള വിവരങ്ങളാണ് പൊലീസ് കെ സുധാകരനിൽ നിന്ന് ശേഖരിച്ചത്.


Share our post
Continue Reading

Kerala

പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച 17കാരൻ അറസ്റ്റിൽ

Published

on

Share our post

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട മൂഴിയാറില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കോന്നിയില്‍ ബാലികാസദനത്തില്‍ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ 17-കാരന്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.ബാലികാസദനത്തില്‍ കൗണ്‍സിലിങ്ങിനിടെയാണ് മൂത്തപെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതര്‍ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു പീഡനം. അറസ്റ്റ് ചെയ്തതിന് ശേഷം 17-കാരനെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യ കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍: ഡാറ്റ ലിമിറ്റില്‍ വര്‍ധന

Published

on

Share our post

തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിയില്‍ ഡാറ്റാ ലിമിറ്റില്‍ വര്‍ധനവ്. 20 എംബിപിഎസ് വേഗതയില്‍ ഓരോ ദിവസവും 1.5 ജിബി വീതമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റാ ലിമിറ്റ് 20 എംബിപിഎസ് വേഗതയില്‍ ഒരു മാസത്തേക്ക് 1000 ജിബിയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ആദിവാസി മേഖലകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്താകെ 8099 ബിപിഎല്‍ കണക്ഷനുകളാണ് കെഫോണ്‍ ഇതുവരെ സൗജന്യമായി നല്‍കിയിരിക്കുന്നത്.ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പുതിയ സൗജന്യ കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കുവാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്.

കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഇന്റര്‍നെറ്റിന്റെ പരിധിയില്‍ നിന്ന് ആരും മാറ്റിനിര്‍ത്തപ്പെടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു. രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ചത് നമ്മുടെ കേരളത്തിലാണ്. അപേക്ഷ പ്രകാരം സേവനം നല്‍കുന്നത് തുടരുകയാണെന്നും എല്ലാവരെയും ഡിജിറ്റലി സാക്ഷരരാക്കുന്നതിന് കെഫോണ്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share our post
Continue Reading

Trending

error: Content is protected !!