Connect with us

Kerala

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

Published

on

Share our post

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത് തലച്ചോറിനെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉറക്കക്കുറവ് തലച്ചോറിനെ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം. സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മോശം ഉറക്കവും തലച്ചോറിന്റെ സങ്കോചവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ ഈ പഠനത്തിൽ ആണ് ഉറക്കക്കുറവ് വാർദ്ധക്യത്തിലേക്ക് എളുപ്പം നയിക്കുമെന്ന് കണ്ടെത്തിയത്.

മനുഷ്യർക്ക് പ്രായമാകുന്തോറും തലച്ചോർ ചുരുങ്ങുന്നത് എന്തുകൊണ്ടാണെന്ന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. പ്രായമാവുന്നതിന് അനുസരിച്ച് തലച്ചോർ സങ്കോചിക്കാറുണ്ട്. അതേസമയം പുതിയ പഠനത്തിൽ ശരിയായി ഉറങ്ങാത്തത് തലച്ചോറിനെ ചുരുക്കാനും എളുപ്പം വാർദ്ധക്യത്തിലേക്ക് തള്ളാനും കാരണമാവുന്നുണ്ടെന്നാണ് കണ്ടെത്തൽ.


Share our post

Kerala

12 വർഷമായി ഒരേ നിരക്ക്, നഷ്ടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ

Published

on

Share our post

12 വർഷമായി ഒരേ സേവന നിരക്ക് ഈടാക്കുന്നതിനാൽ അക്ഷയ കേന്ദ്രങ്ങൾ നഷ്ടത്തിൽ. 2013ലെ നിരക്കാണ് ഇപ്പോഴും തുടരുന്നത്. ഇക്കാലയളവിൽ സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങളുടെ നിരക്കിൽ ഇരട്ടിയിലേറെ വർദ്ധനയുണ്ടായി. വാടക, വൈദ്യുതി, ഇന്റർനെറ്റ് നിരക്കുകൾ, പേപ്പറിന്റെയും മഷിയുടെയും വില എന്നിവയുൾപ്പെടെയും വർദ്ധിച്ചു. എന്നാൽ ഇതനുസരിച്ച് അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് സർക്കാർ പരിഷ്കരിച്ചില്ല. ഇത് സംബന്ധിച്ച് അക്ഷയ സംരംഭകരുടെ സംഘടനകൾ ഹൈക്കോടതിയിലടക്കം കേസുകൾ നൽകിയിട്ടുണ്ട്. എട്ട് സംഘടനകളുമായി സർക്കാർ മൂന്നുതവണ ചർച്ച നടത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഒരു കേന്ദ്രം സ്ഥാപിക്കാൻ കുറഞ്ഞത് ആറ് ലക്ഷം രൂപയാകും. മാസം 50,000 മുതൽ 80,000 രൂപ വരെ ചെലവുണ്ടാകും. കൂടുതൽ സൗകര്യവും ജീവനക്കാരുമുള്ളിടത്ത് ചെലവും കൂടും.നൂറോളം സേവനങ്ങൾനൂറോളം സേവനങ്ങളാണ് അക്ഷയ വഴി നൽകുന്നത്. ഇ-ജില്ലാ സേവനങ്ങളുടെ ഫീസ് ജനറൽ വിഭാഗത്തിന് 25 രൂപയാണ്. സ്കാനിംഗ്, പ്രിന്റിംഗ് എന്നിവയ്‌ക്ക് മൂന്നുരൂപ നൽകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സേവന ഫീസ് 10 രൂപയും പ്രിന്റിംഗിനും സ്കാനിംഗിനും രണ്ടു രൂപയും.മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 40 രൂപയും സ്കാനിംഗ്, പ്രിന്റിംഗ് ഫീസായി മൂന്നു രൂപ വീതവും നൽകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾക്ക് സ്കാനിംഗും പ്രിന്റിംഗും ഉൾപ്പടെ 20 രൂപയാണ്.

 അക്ഷയ ആരംഭിക്കുന്നത്… 2002ൽ
 നിലവിൽ കേന്ദ്രങ്ങൾ……….. 2,939

 ജീവനക്കാർ………………………10,000ലേറെ
വരുമാനത്തിലേറെ ചെലവാണ്. അടിയന്തരമായി അക്ഷയ കേന്ദ്രങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കണം. -പി.ആർ. സൽജിത്ത്
പ്രസിഡന്റ്അക്ഷയ വെൽഫെയർ അസോസിയേഷൻ


Share our post
Continue Reading

Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 184 പേരെ അറസ്റ്റ് ചെയ്തു

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 184 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.097 കി.ഗ്രാം), കഞ്ചാവ് (0.602 കി.ഗ്രാം), കഞ്ചാവ് ബീഡി (121 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2364 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 177 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 25ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.


Share our post
Continue Reading

Kerala

ഹജ്ജ് യാത്ര അനിശ്ചിതത്വം നീങ്ങിയില്ല; കേരളത്തിൽ യാത്ര മുടങ്ങുന്നത് 11,000 പേർക്ക്

Published

on

Share our post

മലപ്പുറം : സ്വകാര്യ ഓപറേറ്റർമാർ വഴി ഹജ്ജിനു പോകാൻ കാത്തിരിക്കുന്നവരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല. സൗദിയുടെ ഹജ്ജ് പോർട്ടൽ അടക്കുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന് സ്വകാര്യ ഗ്രൂപ് വഴി പുറപ്പെടേണ്ട 42,500 തീർഥാടകരുടെ യാത്ര അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ യഥാസമയം അറിയിച്ചില്ലെന്നാണ് ഓപറേറ്റർമാർ പറയുന്നത്. എന്നാൽ, പ്രതിസന്ധിക്ക് കാരണം ഓപറേറ്റർമാരുടെ വീഴ്ചയാണെന്ന് സർക്കാർ പറയുന്നു. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു മടങ്ങി. യാത്ര വെട്ടിച്ചുരുക്കിയതിനാലാണോ ഈ വിഷയം ചർച്ച ചെയ്യാതെ പോയതെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!