കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച തുടങ്ങും

പേരാവൂർ: കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഖുവ്വത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റും. രാത്രി ഏഴിന് മതവിജ്ഞാന സദസ് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും.എട്ടിന് പേരോട് മുഹമ്മദ് അസ് ഹരിയുടെ മതപ്രഭാഷണം.
ചൊവ്വാഴ്ച രാത്രി ഏഴിന് മതവിജ്ഞാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി മാടന്നൂർ ഉദ്ഘാടനം ചെയ്യും. എട്ടിന് ഖലീൽ ഹുദവിയുടെ മതപ്രഭാഷണം. ബുധനാഴ്ച രാവിലെ മതവിജ്ഞാന സദസ് മൂസ മൗലവി വയനാട് ഉദ്ഘാടനം ചെയ്യും, തുടർന്ന് വാരിസ് ഹുദവി താനൂരിന്റെ പ്രഭാഷണം, ഒരു മണി മുതൽ അന്നദാനം.
രാത്രി എട്ടിന് രംഗീഷ് കടവത്തിന്റെ മോട്ടിവേഷൻ സ്പീച്ച്, തുടർന്ന്മുഹമ്മദ് ജിഫ്രി റഹ്മാനി പള്ളിക്കലിന്റെ നേതൃത്വത്തിൽ ദിഖർ ദുആ മജ്‌ലിസ്.
പത്രസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ ഫൈസൽ കളത്തിൽ, കൺവീനർ ടി.പി.മശ് ഹൂദ്, കെ.കെ.റഫീഖ്, എ.റഹീം, എം.വി.മുഹമ്മദ് എന്നിവർ സംബന്ധിച്ചു.