ഇരിക്കൂർ ടൗണിൽ കഞ്ചാവ് വേട്ട

ഇരിക്കൂർ: ഇരിക്കൂർ ടൗണിലെ വീട്ടിൽ കഞ്ചാവ് വേട്ട. 2.700 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഇരിക്കൂർ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൽ റൗഫി (39) നെ അറസ്റ്റ് ചെയ്‌തു. കണ്ണൂർ എസൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിൻ്റെയും ശ്രീകണ്‌ഠപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫിൻ്റെയും നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടന്നത്.