Kannur
വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്സ് കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705.
Kannur
ചോദ്യപ്പേപ്പർ വന്നില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി

കണ്ണൂർ: ചോദ്യപ്പേപ്പർ എത്തിതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശായിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്ന് സർവകലാശാല വിശദീകരിക്കുന്നു. മാറ്റിയ പരീക്ഷകൾ മെയ് അഞ്ചിന് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Kannur
അതിര്‍ത്തി ഗ്രാമങ്ങളെ അടുത്തറിയാം വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ

കണ്ണൂർ: കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ മേരാ യുവ ഭാരത് വഴി ലേഹ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ പത്ത് ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു.
യുവജനകാര്യം, ഗ്രാമ വികസനം, സാംസ്കാരിക വിനിമയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള, ശാരീരിക ക്ഷമതയുള്ള 21 നും 29 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. നെഹ്റു യുവ കേന്ദ്ര, എന്‍ എസ് എസ്, എന്‍ സി സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വളണ്ടിയര്‍മാര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്ക്ക് മേരാ യുവ ഭാരത് പോര്‍ട്ടലില്‍ മെയ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.
മെയ് 15 മുതല്‍ മെയ് 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്ന് പത്ത് പേര്‍ക്കുമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരുമായോ ബന്ധപ്പെടാം. ഫോണ: 94477522334.
Kannur
കേരള സംസ്ഥാന ഖാദി ബോര്‍ഡില്‍ അവസരം

കണ്ണൂര്‍: ഫാഷന്‍ രംഗത്തെ നൂതനവും യൂത്ത് ട്രെന്‍ഡ് ഉള്‍ക്കൊള്ളുന്നതുമായ ഖാദി വൈബ്സ് ആന്‍ഡ് ട്രെന്‍ഡ്സ് ന്റെ ഡിജിറ്റല്‍ പബ്ലിസിറ്റിയുടെ ഭാഗമായി മൊബൈല്‍ വഴി സോഷ്യല്‍ കൊമേഴ്സ് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവജനങ്ങള്‍ക്ക് അവസരം. സ്വയം തൊഴിലവസരമായാണ് യുവതി യുവാക്കളെ തിരഞ്ഞെടുക്കുന്നത്. ഫീല്‍ഡ് വര്‍ക്ക് ഇല്ല. മൊബൈല്‍ വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിപ്പിച്ചു തരും. ഡിജിറ്റല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടെന്റുമാര്‍, ഡിജിറ്റല്‍ മാനേജ്മെന്റ് സിലേഴ്സ് എന്ന സ്വയംതൊഴില്‍ അവസരമാണ് ഒരുക്കുന്നത്. പഠിക്കുന്നവര്‍ക്കും നിലവില്‍ ജോലിയുള്ളവര്‍ക്കും പാര്‍ട് ടൈമായും അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലയ്ക്ക് പുറമേയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ രണ്ട് മണിക്കൂര്‍ സൂം വഴിയും, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് കണ്ണൂര്‍ ഖാദി ഭവനില്‍ ഏകദിന പരിശീലനവും നല്‍കും. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ തൊഴില്‍ അവസരം ഒരുക്കുകയാണ് കേരള സംസ്ഥാന ഖാദി ബോര്‍ഡ്. 20 – 40 നു ഇടയില്‍ പ്രായമുള്ള പ്ലസ് ടു കഴിഞ്ഞ എല്ലാ ജില്ലകളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് കേരള സംസ്ഥാന ഖാദി ബോര്‍ഡിന്റെ കണ്ണൂരിലെ പയ്യന്നൂര്‍ ഗാന്ധി സെന്ററിലേക്ക് ഏപ്രില്‍ 30നകം അപേക്ഷിക്കാം. ഇമെയില്‍ : dpkc@kkvib.org, വാട്ട്സ്ആപ്പ് നമ്പര്‍ : 9496661527, 9526127474.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്