പേരിയ ചുരത്തിൽ മാലിന്യം തള്ളിയത് വയനാട് വാളാട്ടെ സ്‌ഥാപനങ്ങൾ

മാനന്തവാടി: പേരിയ വനത്തിലും ജലസ്രോതസ്സിലും മാലിന്യം തള്ളിയതിന് വാളാടുള്ള സ്ഥാപനങ്ങൾക്ക് കണിച്ചാർ പഞ്ചായത്ത് നോട്ടിസ് നൽകി. ബാവലി- തലശ്ശേരി റോഡിൽ പേരിയ ചുരത്തിലെ ഏലപ്പീടിക ഭാഗത്തെ 29-ാം മൈലിൽ വന ത്തിലും റോഡരികിലും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടുള്ള 4 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽ കിയത്. ലക്സി മൊബൈൽ ഷോപ്പ്, പ്രൈം ഹൈപ്പർ മാർക്കറ്റ്, പിറ്റ്ക്കോ സ്‌റ്റോർ എന്നീ സ്ഥാപന ഉടമകൾക്കാണ് നോട്ടിസ് നൽകിയത്. പ്രൈം സൂപ്പർ മാർക്കറ്റിലെ വാഹനത്തിൽ കൊണ്ടുപോയാണ് പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യം വ്യാപകമായി തള്ളിയതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്ത മാക്കി. പഴശ്ശി ജലസംഭരണിയിലേക്കുള്ള ജല സ്രോതസ്സിലും കൊട്ടിയൂർ റേഞ്ച് പരിധിയിലെ വനത്തിലും മാലിന്യം തള്ളിയതിന് എട്ട് കേസുകളിലായാണ് പിഴ ഈടാക്കുക. കണിച്ചാർ പഞ്ചായ ത്തംഗം ജിമ്മി ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻ സ്പെക്ടർ പി.ശ്രീലത, ജീവന ക്കാരൻ ജിൻ്റോ എന്നിവരടങ്ങു ന്ന സംഘമാണ് വാളാട് എത്തി സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽ കിയത്. 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാ വുന്ന കുറ്റകൃത്യമാണിത്.