India
പൊതുജനങ്ങൾക്ക് നിയമസഭ സന്ദർശിക്കാം

India
പാകിസ്ഥാന്‍ വ്യോമപാത അടച്ചു; റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രനടപടികള്‍ കടുപ്പിച്ചിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് അവര്‍ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍ അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ബദല്‍ റൂട്ട് വഴി വിമാനം സര്‍വീസ് നടത്തുമെന്നും വിമാനക്കമ്ബനി അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടാകാവുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനും അപ്പുറത്തുള്ള ഈ അപ്രതീക്ഷിത പാക് നടപടി കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.
India
രാജ്യത്ത് ഉഷ്ണതരംഗം: മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാവകുപ്പ്

ന്യൂഡൽഹി: രാജ്യത്തുടനീളം ഉഷ്ണതരംഗം. പല സംസ്ഥാനങ്ങളിലും താപനില 44°C കവിഞ്ഞതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. ശക്തമായ ചൂടിനെത്തുടർന്ന് രാജ്യത്ത് പലയിടത്തും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും കനത്ത ചൂട് തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെലങ്കാനയിൽ ഏപ്രിൽ 24 മുതൽ 26 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആദിലാബാദ്, കുമ്രം ഭീം ആസിഫാബാദ്, മഞ്ചേരിയൽ, നിർമൽ, നിസാമാബാദ്, ജഗ്തിയാൽ എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ താപനില 44°C ന് മുകളിലാണ്. ഇന്ത്യയിലെ വടക്കൻ – മധ്യ – കിഴക്കൻ സംസ്ഥാനങ്ങളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവയെല്ലാം കനത്ത ചൂട് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചൂട് കൂടുതലുള്ള സമയങ്ങളിൽ, അതായത് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വര ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് കാലാവസ്ഥാവകുപ്പ് നിർദ്ദേശിച്ചു.
തെലങ്കാന: ഓറഞ്ച് & യെല്ലോ അലർട്ട്
ഡൽഹി,41–43°C: യെല്ലോ അലർട്ട്
ഉത്തർപ്രദേശ്: ആഗ്ര, കാൺപൂർ നഗരങ്ങൾ; ഓറഞ്ച് അലർട്ട്
ബീഹാർ: പട്ന 40°C: യെല്ലോ അലർട്ട്
ഒഡീഷ: ജാർസുഗുഡ, ബൊലാംഗീർ ജില്ലകളിൽ ഓറഞ്ച് & യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
India
കശ്‌മീരിലെ ഉദ്ദംപൂരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ദില്ലി: കശ്‌മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഹവീൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്‌മീർ പൊലീസും ചേർന്ന് ഭീകരരെ സ്ഥലത്ത് ഇപ്പോവും നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ സ്ഥാനം സൈനികർ തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരിൽ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർത്തത്. തുടക്കത്തിൽ വെടിയേറ്റ സൈനികനാണ് ജണ്ടു അലി ഷെയ്ഖ്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്