കേരള സംസ്ഥാന ഖാദി ബോര്‍ഡില്‍ അവസരം

Share our post

കണ്ണൂര്‍: ഫാഷന്‍ രംഗത്തെ നൂതനവും യൂത്ത് ട്രെന്‍ഡ് ഉള്‍ക്കൊള്ളുന്നതുമായ ഖാദി വൈബ്‌സ് ആന്‍ഡ് ട്രെന്‍ഡ്‌സ് ന്റെ ഡിജിറ്റല്‍ പബ്ലിസിറ്റിയുടെ ഭാഗമായി മൊബൈല്‍ വഴി സോഷ്യല്‍ കൊമേഴ്‌സ് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവജനങ്ങള്‍ക്ക് അവസരം. സ്വയം തൊഴിലവസരമായാണ് യുവതി യുവാക്കളെ തിരഞ്ഞെടുക്കുന്നത്. ഫീല്‍ഡ് വര്‍ക്ക് ഇല്ല. മൊബൈല്‍ വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിപ്പിച്ചു തരും. ഡിജിറ്റല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടെന്റുമാര്‍, ഡിജിറ്റല്‍ മാനേജ്‌മെന്റ് സിലേഴ്‌സ് എന്ന സ്വയംതൊഴില്‍ അവസരമാണ് ഒരുക്കുന്നത്. പഠിക്കുന്നവര്‍ക്കും നിലവില്‍ ജോലിയുള്ളവര്‍ക്കും പാര്‍ട് ടൈമായും അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലയ്ക്ക് പുറമേയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ രണ്ട് മണിക്കൂര്‍ സൂം വഴിയും, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് കണ്ണൂര്‍ ഖാദി ഭവനില്‍ ഏകദിന പരിശീലനവും നല്‍കും. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ തൊഴില്‍ അവസരം ഒരുക്കുകയാണ് കേരള സംസ്ഥാന ഖാദി ബോര്‍ഡ്. 20 – 40 നു ഇടയില്‍ പ്രായമുള്ള പ്ലസ് ടു കഴിഞ്ഞ എല്ലാ ജില്ലകളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് കേരള സംസ്ഥാന ഖാദി ബോര്‍ഡിന്റെ കണ്ണൂരിലെ പയ്യന്നൂര്‍ ഗാന്ധി സെന്ററിലേക്ക് ഏപ്രില്‍ 30നകം അപേക്ഷിക്കാം. ഇമെയില്‍ : dpkc@kkvib.org, വാട്ട്‌സ്ആപ്പ് നമ്പര്‍ : 9496661527, 9526127474.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!