ബസുകൾക്കും ട്രക്കുകൾക്കും പുതിയ സുരക്ഷാ പരിശോധന!

രാജ്യത്തെ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സർക്കാർ ഉടൻ തന്നെ സുരക്ഷാ റേറ്റിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റേറ്റിംഗ് ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (BNCAP) പോലെയായിരിക്കും. കമ്പനികൾ അവരുടെ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിനുപുറമെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-റിക്ഷകൾക്കുള്ള സുരക്ഷാ നിയമങ്ങളും സർക്കാർ രൂപീകരിക്കുന്നുണ്ട്. ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (NCAP), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷൻ (IRTE) എന്നിവയുടെ ഒരു പരിപാടിയിലാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയ. ഇന്ത്യയിൽ ധാരാളം റോഡപകടങ്ങൾ നടക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഓരോ വർഷവും ഏകദേശം 4.8 ലക്ഷം അപകടങ്ങൾ സംഭവിക്കുകയും അതിൽ 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. സർക്കാരിന്റെ ഏറ്റവും വലിയ ആശങ്ക റോഡ് സുരക്ഷയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, സുരക്ഷിതമായ ഹൈവേകൾ നിർമ്മിക്കുന്നതിലും വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളും (ഇവി) പ്രോത്സാഹിപ്പിക്കപ്പെടുന്നു.