PERAVOOR
കണ്ണൂർ ജില്ല അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ് പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ

പേരാവൂർ: കണ്ണൂർ ജില്ല അണ്ടർ 17 ഓപ്പൺ ആൻഡ്ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മെയ് 10ന് പേരാവൂർ തൊണ്ടിയിലെ ഗുഡ് എർത്ത് ചെസ് കഫെയിൽ നടക്കും. ചാമ്പ്യൻഷിപ്പിൽ നിന്നും ഓരോ കാറ്റഗറിയിലും രണ്ട് പേർക്ക് വീതം സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിക്കും. മെയ് ഏഴിനുള്ളിൽ രജിസ്ട്രർ ചെയ്യണം. കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ ചെസ് അക്കാദമിയാണ് പേരാവൂരിലെ ഗുഡ് എർത്ത് ചെസ് കഫെ. മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ ചെസ് അക്കാദമി നേരിൽ കാണുവാൻ ചാമ്പ്യൻഷിപ്പ് വേദിയാവും. ഫോൺ: 8075902872, 9496142366 .
PERAVOOR
സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. 1975-76 എസ്.എസ്.എൽ.സി ബാച്ച് സൗഹൃദ കൂട്ടായ്മ

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ 1975-76 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് കുടുംബ യോഗം തൊണ്ടിയിൽ നടന്നു. പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബാബു അബ്രഹാം അധ്യക്ഷനായി. പവിത്രൻ തോട്ടത്തിൽ, മേരി പള്ളിപ്പാടൻ, അധ്യാപകരായ ജോർജ് മാത്യു, പി.വി.നാരായണൻ, സിസ്റ്റർ ലീന, ഏലിക്കുട്ടി അമ്പലത്തുരുത്തേൽ, സിസ്റ്റർ മേരി, പി.വി.അന്നമ്മ എന്നിവർ സംസാരിച്ചു.
Breaking News
110 പാക്കറ്റ് നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി പിടിയിൽ

പേരാവൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കായക്കൂൽ വീട്ടിൽ സുജീറിനെയാണ്(40) 85 പാക്കറ്റ് ഹാൻസ്, 25 പാക്കറ്റ് കൂൾ ലിപ്പ് എന്നിവ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങോടി കുരിശുപള്ളി കവലക്ക് സമീപത്തെ ബജാജ് ഷോറൂം പരിസരത്ത് നിന്ന് പാൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെയാണ് എസ്‌ഐ. ടി.അബ്ദുൾ നാസർ,എഎസ്‌ഐ റോബിൻസൺ, സിപിഒ ഷിജിത്ത് എന്നിവർ സുജീറിനെ പിടികൂടിയത്.
PERAVOOR
കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് തലശ്ശേരിയിൽ

പേരാവൂർ: കണ്ണൂർ ജില്ലാ ചെസ് ഓർഗനൈസിങ്ങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ 29ന് (ചൊവ്വാഴ്ച) തലശ്ശേരി ബ്രണ്ണൻ കോളേജിൽ നടക്കും. ആദ്യ രണ്ട് സ്ഥാനം നേടുന്നവർസംസ്ഥാനചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. 27ന് മുൻപ് പേർ രജിസ്ട്രർ ചെയ്യണം. ഫോൺ : 9846879986,9605001010,9377885570.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്