മഹാകവി വെണ്ണിക്കുളം പുരസ്‌കാരം ഡോ.സോണിയ ചെറിയാന്

പേരാവൂര്‍:പത്തനംതിട്ട പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ 2024 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്റെ സ്‌നോ ലോട്ടസ് എന്ന നോവലിന് ലഭിച്ചു. 10001 രൂപയും, മഹാകവിയുടെ പേരുള്ള ശില്പവും, പ്രശസ്തി പത്രവും മെയ് ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മാനിക്കും.