Connect with us

IRITTY

കൂട്ടുപുഴയിൽ ഹാഷിഷ്‌ ഓയിലുമായി യുവാവ് അറസ്റ്റിൽ

Published

on

Share our post

കൂട്ടുപുഴ: ചെക് പോസ്റ്റിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ എൻ.വി മൻസിലിൽ ജംഷീറാണ് (33) 686 മി.ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ വി. ആർ. രാജീവിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസുകാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, പി. ഷിബു, എം.ബി .മുനീർ എന്നിവരുമുണ്ടായിരുന്നു.


Share our post

IRITTY

റോഡുകള്‍ ഹൈടെക്കായി;ദീര്‍ഘദൂര ബസ് സര്‍വിസില്‍ വര്‍ധന

Published

on

Share our post

ഇരിട്ടി: മലയോര റോഡുകള്‍ ഹൈടെക് ആയതോടെ സ്വകാര്യ ടൂറിസ്റ്റ്‌ ദീർഘദൂര ബസ്‌ സർവിസുകള്‍ വർധിച്ചു. ദേശീയ പാത 66ന്റെ വികസന സാധ്യത മുന്നില്‍ കണ്ടും നിലവില്‍ ദേശീയ പാതയില്‍ പൂർത്തീകരിച്ച റീച്ചുകളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ്‌ കോട്ടയം, തിരുവനന്തപുരം, ഗുരുവായൂർ, എറണാകുളം അടക്കമുള്ള നഗരങ്ങളിലേക്ക്‌ ഇരിട്ടി താലൂക്കിന്റെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച്‌ സ്വകാര്യ ടൂറിസ്റ്റ്‌ ബസുകള്‍ കൂടുതലായി എത്തുന്നത്‌. എട്ട്‌ വർഷം മു എറണാകുളം-ഇരിട്ടി റൂട്ടില്‍ രണ്ട്‌ യു.എഫ്‌.ഒ സ്ലീപ്പർ ബസുകളാണ്‌ സർവിസ്‌ നടത്തിയത്‌.

നിലവില്‍ ഈ റൂട്ടില്‍ അരഡസനിലധികം പുത്തൻ സർവിസുകളായി. പൊൻകുന്നം, പാലാ, കോട്ടയം തുടങ്ങിയ നഗരങ്ങളിലേക്ക്‌ നേരത്തേ മുതല്‍ കെ.എസ്‌.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ്‌ സർവിസുകളും ഇരിട്ടി വഴിയുണ്ട്‌. ഈ ഡിസംബറില്‍ ദേശീയ പാതാ വികസനം പൂർണമാവുന്നതോടെ സ്ലീപ്പർ ബിസിനസ്‌ ക്ലാസ്‌ സ്വകാര്യ ടൂറിസ്റ്റ്‌ ബസ്‌ സംരംഭകർ മലയോരത്ത്‌ നിന്നും തിരുവനന്തപുരം, കോട്ടയം, ചങ്ങനാശ്ശേരി, കൊല്ലം, ആലപ്പുഴ മേഖലകളിലേക്ക്‌ ഉള്‍പ്പെടെ സർവിസ്‌ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്‌.

മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി കെ.എസ്‌.ആർ.ടി.സിയാണ്‌ ഇരിട്ടി വഴിയുള്ള ദീർഘദൂര സർവിസുകള്‍ കൂടുതലായി ആരംഭിച്ചത്‌. നിലമ്ബൂർ, താമരശ്ശേരി, പുല്‍പ്പള്ളി, സുല്‍ത്താൻ ബത്തേരി, ബളാല്‍, കാഞ്ഞങ്ങാട്‌, ചിറ്റാരിക്കാല്‍, കാസർകോട്, കൊല്ലൂർ തുടങ്ങിയ സർവിസുകളില്‍ വൻ തിരക്കാണ്.

മലയോര ഹൈവേയും ദേശീയ പാതയും മിന്നും പാതകളായി മാറുന്നതിന്റെ അതിവേഗ യാത്രാ സൂചനകള്‍ നല്‍കുന്ന തരത്തിലാണ്‌ സ്വകാര്യ ടൂറിസ്റ്റ്‌ ബസ്‌ സംരംഭങ്ങളുടെ വർധന. ഇതിനൊപ്പം രണ്ട്‌ പാതകള്‍ വഴി കൂടുതല്‍ ദീർഘദൂര അതിവേഗ ബസുകള്‍ ഇറക്കി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കെ.എസ്‌.ആർ.ടി.സിയും വ്യത്യസ്ത റൂട്ടുകള്‍ വഴി പുതിയ സർവിസ്‌ തുടങ്ങുകയാണ്‌. സുല്‍ത്താൻ ബത്തേരിയില്‍ നിന്നും ഇരിട്ടി, കണ്ണൂർ, പയ്യന്നൂർ വഴി ഈയിടെ ആരംഭിച്ച കൊല്ലൂർ കെ.എസ്‌.ആർ.ടി.സി സർവിസ്‌ ദേശീയ പാതയുടെയും മലയോര ഹൈവേയുടെയും നവീന മേന്മ ഉപയോഗപ്പെടുത്തുന്ന ദീർഘ ദൂര സർവിസാണ്‌.


Share our post
Continue Reading

IRITTY

കൂട്ടുപുഴയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Published

on

Share our post

ഇരിട്ടി: കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത ഇരിക്കൂര്‍ പയിസായിയിലെ ബൈത്തുല്‍ നിസ്വനിയിൽ കെ.വി.റിഷാന്‍ റയീസിനെയാണ്(25) ഇരിട്ടി പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.30 ന് എസ്.ഐ ടി.ജി.അശോകന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് 50,000 രൂപ വിലമതിക്കുന്ന 20.226 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ച് ഇരിക്കൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ റിഷാന്‍ റയീസെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

IRITTY

കരിന്തളം വയനാട് 400 കെ.വി ലൈൻ സർവേ കർഷകർ ആശങ്കയിൽ ; ലൈൻ കടന്നുപോകുന്നത് നിരവധി വീടുകൾക്ക് മുകളിലൂടെ

Published

on

Share our post

ഇരിട്ടി : കരിന്തളം വയനാട് 400 കെ വി ലൈൻ നഷ്ട്ടപരിഹാരം കണക്കാക്കുന്നതിന് മന്ത്രിതല ചർച്ചയുടെ തീരുമാനപ്രകാരം നടത്തുന്ന സർവേ നടപടികൾ പുരോഗമിക്കുമ്പോൾ കർഷകർ പുതിയ ആശങ്കയിൽ . ആറളം അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിരവധി വീടുകൾ ലൈനിന്റെ അടിയിൽ വരുന്നതാണ് പുതിയ ആശങ്കക്ക് കാരണം . 2016 ൽ ആരംഭിച്ച പദ്ധതി ഏതുവഴി കടന്നുപോകുന്നുവെന്ന് കർഷകർക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 40 മീറ്റർ വീതിയിൽ ലൈൻ കടന്നുപോകുന്ന പ്രദേശം കെ എസ് ഇ ബി അധികൃതർ ഒരു മാസം മുൻപ് അടയാളപ്പെടുത്തി തുടങ്ങിയതോടെയാണ് കൃഷിക്ക് പുറമെ വീടുകളും ലൈനിന് അടിയിൽ വരുന്നതായി കർഷകർക്ക് തിരിച്ചറിയുന്നത് . ലൈൻ കടന്നുപുകുന്ന സ്ഥലത്തെ ഒരേക്കറിൽ താഴെ മാത്രം ഭൂമിയുള്ള നിരവധി സാധാരണക്കാരായ കുടുംബങ്ങളാണ് ഇതോടെ ഭൂരഹിതർ ആകുന്നത് . ലൈൻ കടന്നുപോകുന്ന കാർഷിക വിളകൾ നിറഞ്ഞ കൃഷിഭൂമി ഇതോടെ തരിശുഭൂമി ആകുന്ന സ്ഥിവിശേഷമാണ് സംജാതമാകുന്നത് .

ആറളത്ത് ഏഴും അയ്യൻകുന്നിൽ മൂന്നിൽ അധികം വീടുകൾക്ക് ഭീക്ഷണി ആറളം കൃഷി ഫാമിൽ നിന്നും ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കൃഷിഭൂമിലൂടെ കടന്നുപോകുന്ന ലൈൻ സഹോദരങ്ങളായ ജീരകശേരിൽ ആന്റോ , ജോസഫ് , തോമസ് , ഇമ്മാനുവേൽ എന്നീ നാല് കൃഷിഭൂമിയും വീടിനും മുകളിലൂടെയാണ് കടന്നുപോകുന്നത് . പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്ത് നിർമ്മിക്കുന്ന ആന്റോയുടെ പുതിയ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് , ജോസഫിന്റെ വീടിന്റെ ഒരു ഭാഗവും , തോമസിന്റെ കാർപോർച്ചും ഇമ്മാനുവലിന്റെ തൊഴുത്തും 40 മീറ്ററിനുള്ളിലാണ് വരുന്നത് . ഒരേക്കർ നാല്പത് സെന്റ് ഭൂമി ഉണ്ടയിരുന്ന ആന്റോക്ക് ലൈൻ കടന്നുപോയതിന് ശേഷം അവശേഷിക്കുന്നത് 30 സെന്റ് സ്ഥലം മാത്രമായിരിക്കും . തെങ്ങും റബറും ഉൾപ്പടെ ആന്റോയുടെ കൃഷികൾ പൂർണ്ണമായും നശിക്കും .

അതെ അവസ്ഥ തന്നെയാണ് ജോസഫിനും ഒരേക്കർ പത്ത് സെന്റ് സ്ഥലത്തിൽ അവശേഷിക്കുക 20 സെന്റ് ഭൂമിയാണ് .200 ഓളം റബറും , 20 ൽ അധികം തെങ്ങും ഉൾപ്പടെ കൃഷിഭൂമിയിലെ വരുമാനം മുഴുവൻ ഇല്ലാതായാൽ തങ്ങൾ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ .ആറളം പഞ്ചായത്തിലെ നെടുമുണ്ടയിലാണ് മറ്റ് നാലുവീടുകൾ . എടൂർ കീഴ്പ്പള്ളി റോഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പുതുപ്പള്ളി ബെന്നിയുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് . കൂടാതെ മാറാമറ്റത്തിൽ രതീഷ് , സുമതി , ഉള്ളാട്ടാനിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടിന് മുകളിലൂടയാണ് ഇവിടെ ലൈൻ കടന്നുപോകുന്നത് . ഇവിടെ പലരും 10 സെന്റിനുള്ളിൽ മാത്രം ഭൂമിയുള്ള സാധാരണക്കാരായ ജനങ്ങളാണ് . ആറളത്തെ സാഹചര്യം കണക്കിലെടുത്താൽ അയ്യൻകുന്നിൽ ഇതുവരെ മൂന്ന് വീടുവകൾക്ക് മുകളിലൂടെ ലൈൻ കടന്നുപോകുന്നു എന്നതാണ് ലഭിക്കുന്ന വിവരം . റെന്നി ഇല്ലിക്കൽ , സെബാൻ , ഇല്ലിക്കൽ ഇറ്റോ എന്നിവരുടെ വീടിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത് .


Share our post
Continue Reading

Trending

error: Content is protected !!