വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതൊക്കെ; ലിസ്റ്റുമായി കേരള പൊലീസ്

Share our post

നമ്മുടെ നിരത്തുകളില്‍ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാര്‍ക്കിങെന്ന് പൊലീസ്. വാഹനമോടിക്കുമ്പോള്‍ ഇത്തരം പാര്‍ക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മില്‍ പലരും മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്യാറുമുണ്ട്. മിക്കവര്‍ക്കും പാര്‍ക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല. എവിടെയൊക്കെയാണ് പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നത് എന്ന് അറിയാം.

നോ പാര്‍ക്കിങ് മേഖലയിലോ പാര്‍ക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

മെയിന്‍ റോഡില്‍, അതിവേഗ ട്രാഫിക്കുള്ള റോഡുകളില്‍.

ഫുട്പാത്തുകളില്‍, സൈക്കിള്‍ ട്രാക്ക്,

കാല്‍നട ക്രോസിങിനോ സമീപം.

ബസ് സ്റ്റോപ്പുകള്‍, സ്‌കൂളുകള്‍,

ആശുപത്രി എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങള്‍ക്ക് സമീപം,

നിങ്ങളുടെ വാഹനം തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള ഏതെങ്കിലും റോഡ് അടയാളങ്ങള്‍ക്ക് മുന്നില്‍.

തുരങ്കത്തില്‍/ ബസ് ലൈനില്‍ എന്നിവിടങ്ങളിലും പാര്‍ക്കിങ് അനുവദനീയമല്ല.

റോഡ് ക്രോസിങുകള്‍ക്ക് സമീപം,

കൊടും വളവുകള്‍,

വളവിനു സമീപം,

കുന്നിന്‍ മുകളില്‍,

അല്ലെങ്കില്‍ പാലത്തിന് സമീപം.

അംഗപരിമിതര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാര്‍ക്കിങ് പാടില്ല.

പാര്‍ക്കിങ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയില്‍.

റോഡിന്റെ തെറ്റായ ഭാഗത്ത്,

റോഡരികില്‍ വരച്ചിട്ടുള്ള മഞ്ഞ ബോക്‌സില്‍/ റോഡരികിലെ മഞ്ഞ വരയില്‍

നോ സ്റ്റോപ്പിങ്ങ്/ നോ പാര്‍ക്കിങ് സൈന്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍

മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയിലോ ഏതെങ്കിലും ആള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് സമാന്തരമായോ പാര്‍ക്കിങ് പാടില്ല.

റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസപ്പെടുത്തുന്നതോ ആയ ഭാഗങ്ങളില്‍

ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ പ്രോപ്പര്‍ട്ടികളില്‍

പാര്‍ക്കിങ് ഒരു നിശ്ചയ സമയത്തേക്ക് അനുവദിച്ചിരിക്കുന്നിടത്ത്,

ആ സമയത്തിന് ശേഷം

ഒരു നിശ്ചിത തരം വാഹനം അല്ലെങ്കില്‍ വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത്,

ആ തരത്തില്‍പ്പെടാത്ത വാഹനമോ വാഹനങ്ങളോ പാര്‍ക്ക് ചെയ്യരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!