രാജ്യത്ത്‌ ഉഷ്ണതരംഗം: മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാവകുപ്പ്‌

Share our post

ന്യൂഡൽഹി: രാജ്യത്തുടനീളം ഉഷ്ണതരംഗം. പല സംസ്ഥാനങ്ങളിലും താപനില 44°C കവിഞ്ഞതായി കേന്ദ്രകാലാവസ്ഥാവകുപ്പ്‌. ശക്തമായ ചൂടിനെത്തുടർന്ന്‌ രാജ്യത്ത്‌ പലയിടത്തും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും കനത്ത ചൂട്‌ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. തെലങ്കാനയിൽ ഏപ്രിൽ 24 മുതൽ 26 വരെ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ആദിലാബാദ്, കുമ്രം ഭീം ആസിഫാബാദ്, മഞ്ചേരിയൽ, നിർമൽ, നിസാമാബാദ്, ജഗ്തിയാൽ എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ താപനില 44°C ന് മുകളിലാണ്‌. ഇന്ത്യയിലെ വടക്കൻ – മധ്യ – കിഴക്കൻ സംസ്ഥാനങ്ങളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നുണ്ട്‌. ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവയെല്ലാം കനത്ത ചൂട്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ചൂട്‌ കൂടുതലുള്ള സമയങ്ങളിൽ, അതായത്‌ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വര ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് കാലാവസ്ഥാവകുപ്പ്‌ നിർദ്ദേശിച്ചു.

തെലങ്കാന: ഓറഞ്ച് & യെല്ലോ അലർട്ട്‌

ഡൽഹി,41–43°C: യെല്ലോ അലർട്ട്

ഉത്തർപ്രദേശ്: ആഗ്ര, കാൺപൂർ നഗരങ്ങൾ; ഓറഞ്ച് അലർട്ട്

ബീഹാർ: പട്ന 40°C: യെല്ലോ അലർട്ട്

ഒഡീഷ: ജാർസുഗുഡ, ബൊലാംഗീർ ജില്ലകളിൽ ഓറഞ്ച് & യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!