Connect with us

Kerala

പത്ത് വയസ് കഴിഞ്ഞോ? ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം; പുതുക്കിയ മാര്‍ഗരേഖ ഇങ്ങനെ

Published

on

Share our post

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പരിഷ്‌കരിച്ചു. നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ യുക്തിസഹമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ജൂലൈ ഒന്നിനകം ബാങ്കുകള്‍ ഇത് പാലിച്ചിരിക്കണം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്‌സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്ന്, അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ബാങ്കുകള്‍ കെവൈസി (know your customer) നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആര്‍ബിഐയുടെ കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ കെവൈസി അപ്‌ഡേറ്റുകള്‍ നടക്കുന്നുണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കേണ്ടതാണ്.


Share our post

Kerala

മിനിമം മാർക്ക് ഈ വർഷം യു.പി ക്ലാസുകളിലേക്കും

Published

on

Share our post

തിരുവനന്തപുരം: എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് അടുത്ത അധ്യയനവർഷംമുതൽ യു.പി ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂൾ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മിനിമം മാർക്ക് എട്ടാംക്ലാസിൽ വിജയകരമായി നടപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. ആന്റണി രാജു എം.എൽ.എ, നവകേരളം കർമപദ്ധതി കോഡിനേറ്റർ ടി.എൻ. സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

പാട്ടുകൾ സുലഭം, വാട്ടര്‍മാര്‍ക്കില്ല; റീല്‍സ് എഡിറ്റ് ചെയ്യാന്‍ പുതിയ ആപ്പ് പുറത്തിറക്കി മെറ്റ

Published

on

Share our post

സൗജന്യമായി റീല്‍സ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി മെറ്റ. ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ‘എഡിറ്റ്‌സ്’ ആപ്പ് ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഇത് ലഭ്യമാണ്.യുഎസില്‍ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ട ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയില്‍ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയില്‍ എത്തിയിരുന്നില്ല. ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന യുഎസില്‍ കാപ്പ് കട്ടിനും ആരാധകര്‍ ഏറെയായിരുന്നു. ഈ രണ്ട് ആപ്പുകളുടെയും അഭാവം ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് മെറ്റ നടത്തുന്നത്. ഇന്‍സ്റ്റഗ്രാം എഡിറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റീല്‍സ് ആക്കി മാറ്റാനും മെറ്റയുടെ മ്യൂസിക് ലൈബ്രറിയില്‍ നിന്ന് പാട്ടുകള്‍ ചേര്‍ക്കാനും സാധിക്കും. വാട്ടര്‍മാര്‍ക്കുകള്‍ ഇല്ലാതെ വീഡിയോ എക്‌സ്‌പോര്‍ട്ട് ചെയ്യാനുമാവും. ഒരു വീഡിയോ എഡിറ്റിങ് ആപ്പിനെ പോലെ എളുപ്പം വീഡിയോ ക്ലിപ്പുകള്‍ കൈകാര്യം ചെയ്യാനാവുന്ന ലളിതമായ ഇന്റര്‍ഫെയ്‌സ് ആണ് ആപ്പിന്റെ സവിശേഷത. എഐ ഇമേജ് ജനറേഷന്‍ സംവിധാനവും മറ്റ് എഡിറ്റിങ് ടൂളുകളും ഇതില്‍ ലഭ്യമാണ്.ഇന്‍സ്റ്റഗ്രാം ആപ്പിലെ എഡിറ്റിങ് സംവിധാനത്തിന്റെ പരിമിതികള്‍ മറികടക്കാനും പെയ്ഡ് സേവനങ്ങള്‍ നല്‍കുന്ന തേഡ് പാര്‍ട്ടി ആപ്പുകളുടെ ഉപയോഗം കുറച്ച് തങ്ങളുടെ തന്നെ ആപ്പിലേക്ക് ക്രിയേറ്റര്‍മാരെ എത്തിക്കാനും ഇതുവഴി മെറ്റയ്ക്ക് സാധിക്കും.


Share our post
Continue Reading

Kerala

പോക്സോ പരാതിയിൽ കേസെടുത്തില്ല, വനിതാ സ്റ്റേഷൻ എസ്.ഐക്ക് നോട്ടീസ് അയച്ച് ശിശുക്ഷേമ വകുപ്പ്

Published

on

Share our post

പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാതെ പരാതിക്കാരെ തിരിച്ചയച്ച വനിതാ എസ്എച്ച്ഒ യ്ക്ക് നോട്ടീസ് നൽകി ശിശുക്ഷേമ വകുപ്പ്. ​ഗുരുതര വീഴ്ച വരുത്തിയ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് ഷെമിമോൾ നടപടിയെടുക്കാതിരുന്നത്. സ്റ്റേഷനിലെത്തിയപ്പോൾ ഷെമിമോൾ പരാതി സ്വീകരിച്ചില്ല എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. സ്റ്റേഷനിലെത്തിയിട്ടു പരാതി സ്വീകരിക്കാത്തതിനെ തുടർ‌ന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് 70 കാരനായ മോഹനൻ എന്നയാളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നാണ് എസ്എച്ച്ഒ ഷെമിമോൾ പറയുന്നത്. ഇത്തരം ഒരു പരാതിയുമായി ആരും വന്നിട്ടില്ല എസ്എച്ച്ഒ ഷെമിമോളുടെ വാദം.


Share our post
Continue Reading

Trending

error: Content is protected !!