Kerala
പ്രവാസികൾക്ക് ആശ്വാസം, കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാൻ ഇന്‍ഡിഗോ എയർലൈൻസ്

പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മറ്റ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ താല്‍ക്കാലിക ആശ്വാസമാകുകയാണ് ഇന്‍ഡിഗോയുടെ സര്‍വീസ്. ജൂൺ 15ന് ആരംഭിക്കുന്ന സര്‍വീസ് സെപ്തംബര്‍ 20 വരെ നീളും. ദിവസവും രാത്രി 10:20ന് ബഹ്റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7:30ന് കൊച്ചി – ബഹ്റൈൻ റൂട്ടിലും ഒരോ സർവിസ് വീതമുണ്ടാകും. നേരത്തെ കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ സർവീസ് പൂർണമായും നിർത്തലാക്കിയിരുന്നു. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഗൾഫ് എയർ കൊച്ചിയിലേക്ക് സർവീസുള്ളത്. ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവിസുകൾ എയർ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.
Kerala
വടകര സ്വദേശിയായ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിനി അമേരിക്കയില്‍ വാഹനപാകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശിനി ഹെന്ന(21)യാണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളായ ഹന്ന രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസിച്ചിരുന്നത്.
Kerala
ജനനതീയ്യതി മാറ്റി കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍; പിടികൂടാന്‍ എ.ഐ ഉപയോഗിച്ച് കമ്പനി

ഉപഭോക്താക്കള്‍ കൗമാരക്കാരാണോ പ്രായപൂര്‍ത്തിയായവരാണോ എന്ന് തിരിച്ചറിയാന്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇന്‍സ്റ്റഗ്രാം. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപടിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇന്‍സ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും.പ്രായപൂര്‍ത്തിയായവരുടെ ജനനതീയ്യതി നല്‍കി നിര്‍മിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. നിലവില്‍ യു.എസില്‍ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അധികാരികളുടെ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമായ സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം പ്രായനിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത ഇന്‍സ്റ്റഗ്രാം ഉള്ളടക്കങ്ങള്‍ കൗമാരക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്നും അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നുമുള്ള കണ്ടെത്തലില്‍ യു.എസില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഉള്ളടക്കങ്ങളുടെ സ്വഭാവം, ഇടപഴകുന്ന മറ്റ് അക്കൗണ്ടുകള്‍ ഏതെല്ലാം, എപ്പോഴാണ് അക്കൗണ്ട് നിര്‍മിക്കപ്പെട്ടത്, പ്രൊഫൈല്‍ വിവരങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് പുതിയ എഐ സാങ്കേതികവിദ്യ ഇന്‍സ്റ്റഗ്രാം ഉപഭോക്താവിന്റെ പ്രായം നിശ്ചയിക്കുന്നത്. കൗമാരക്കാരാണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി ‘ടീന്‍ അക്കൗണ്ട്’ ആയി മാറും.
കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുമായാണ് ഇത് അവതരിപ്പിച്ചത്. 16 വയസിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകളായി മാറ്റുക. ഇതില്‍ ശക്തമായ പാരന്റല്‍ കണ്‍ട്രോളുകളും ഉണ്ടാവും.
Kerala
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയില്‍

കോട്ടയം:കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അതിക്രൂരമാണ് രീതിയിലായിരുന്നു കൊലപാതകം.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്