മിനി ജോബ് ഫെയര്‍ 25 ന്

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. സര്‍വീസ് എഞ്ചിനീയര്‍, സെയില്‍സ് മാനേജര്‍/ ബിഡിഎം, ഓഫീസ് അഡ്മിന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍ – ബോഡി ഷോപ്, ബോഡി ഷോപ് മാനേജര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാനേജര്‍ – ഇന്‍വെന്ററി കണ്ട്രോള്‍, എംഐഎസ് എക്‌സിക്യൂട്ടീവ്, ചാറ്റ് ആൻഡ് കോള്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്, സെയില്‍സ് പ്രൊമോട്ടേഴ്‌സ്, ഡ്രൈവര്‍, ബില്ലിംഗ് ആന്റ് ക്യാഷ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോേട്ടായും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!