MATTANNOOR
ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകി മട്ടന്നൂര്‍ എം.സി.ആര്‍.സി

മട്ടന്നൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി ഉയര്‍ത്താനും പുനരധിവാസത്തിനുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ആരംഭിച്ച മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകുന്നു. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംസിആര്‍സിയുടെ മൂന്ന് നിലകളിലേക്കും റാമ്പുകള്‍, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, വെര്‍ച്വല്‍ റീ ഹാബിലിറ്റേഷന്‍, വൊക്കേഷണല്‍ ട്രെയിനിങ്ങ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍, തൊഴില്‍ പരിശീലനം, നൈപുണ്യ വികസന പരിശീലനം തുടങ്ങി എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും സേവനങ്ങളും കുട്ടികള്‍ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ഒരേ സമയം നൂറ് കുട്ടികള്‍ക്കുള്ള സൗകര്യം ഇവിടെയുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുള്ള ജെന്‍ഡര്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഷെല്‍ട്ടര്‍ ഹോമാണിത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീ ഹാബിലിറ്റേഷന്‍ മാതൃകയിലുള്ള സ്ഥാപനമാക്കി പുനരധിവാസ കേന്ദ്രത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
നഗരസഭ കെ എസ് എസ് എമ്മിന് കൈമാറിയ 48 സെന്റ് സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മൂന്നര കോടി രൂപ ചെലവില്‍ 17000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 2016 ലാണ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണം ആരംഭിച്ചത്. ആധുനിക സംവിധാനങ്ങളോടുകൂടി പഴശ്ശി കന്നാട്ടും കാവില്‍ നിര്‍മിച്ച പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂള്‍ മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്