Kerala
കേരളം ഇനി ആറുവരിയില്‍ കുതിക്കും; ദേശീയ പാത 66 ന്റെ നാല് റീച്ചുകള്‍ മെയ് 31 ന് തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായ ദേശീയപാത 66ന്റെ നാല് റീച്ചുകള്‍ മേയ് 31 മുതല്‍ ഗതാഗതത്തിന് തുറന്നു നല്‍കും. മഞ്ചേശ്വരം- ചെങ്കള റീച്ച് പണി പൂര്‍ത്തീകരിച്ചു വരുന്നതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പ്പാലം കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവസാന ഘട്ട പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദി ഭാഷയിലും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
Kerala
ജനനതീയ്യതി മാറ്റി കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍; പിടികൂടാന്‍ എ.ഐ ഉപയോഗിച്ച് കമ്പനി

ഉപഭോക്താക്കള്‍ കൗമാരക്കാരാണോ പ്രായപൂര്‍ത്തിയായവരാണോ എന്ന് തിരിച്ചറിയാന്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇന്‍സ്റ്റഗ്രാം. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപടിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇന്‍സ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും.പ്രായപൂര്‍ത്തിയായവരുടെ ജനനതീയ്യതി നല്‍കി നിര്‍മിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. നിലവില്‍ യു.എസില്‍ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അധികാരികളുടെ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമായ സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം പ്രായനിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത ഇന്‍സ്റ്റഗ്രാം ഉള്ളടക്കങ്ങള്‍ കൗമാരക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്നും അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നുമുള്ള കണ്ടെത്തലില്‍ യു.എസില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഉള്ളടക്കങ്ങളുടെ സ്വഭാവം, ഇടപഴകുന്ന മറ്റ് അക്കൗണ്ടുകള്‍ ഏതെല്ലാം, എപ്പോഴാണ് അക്കൗണ്ട് നിര്‍മിക്കപ്പെട്ടത്, പ്രൊഫൈല്‍ വിവരങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് പുതിയ എഐ സാങ്കേതികവിദ്യ ഇന്‍സ്റ്റഗ്രാം ഉപഭോക്താവിന്റെ പ്രായം നിശ്ചയിക്കുന്നത്. കൗമാരക്കാരാണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി ‘ടീന്‍ അക്കൗണ്ട്’ ആയി മാറും.
കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുമായാണ് ഇത് അവതരിപ്പിച്ചത്. 16 വയസിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകളായി മാറ്റുക. ഇതില്‍ ശക്തമായ പാരന്റല്‍ കണ്‍ട്രോളുകളും ഉണ്ടാവും.
Kerala
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയില്‍

കോട്ടയം:കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അതിക്രൂരമാണ് രീതിയിലായിരുന്നു കൊലപാതകം.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.
Kerala
ക്യൂ നില്‍ക്കാതെ ആസ്പത്രി അപ്പോയിന്റ്‌മെന്റ് എന്തെളുപ്പം; എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐ.ഡി സൃഷ്ടിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. മുഴുവന്‍ ആശുപത്രികളും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം.
ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇ ഹെല്‍ത്ത് സേവനം നേടുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഇതുവരെ 2.61 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.51 കോടിയിലധികമാണ് ചികിത്സ തേടിയത്. 13.98 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 3.39 കോടിയിലധികം പ്രീ ചെക്കപ്പ്, 8.16 കോടിയിലധികം ഡയഗ്നോസിസ്, 5.31 കോടിയിലധികം പ്രിസ്‌ക്രിപ്ഷന്‍, 1.82 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും ഇ ഹെല്‍ത്തിലൂടെ നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്