കണ്ണൂർ സർവകലാശാലാ വാർത്തകൾ

കണ്ണൂർ: ഹാൾടിക്കറ്റ്
ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ പത്താം സെമസ്റ്റർ ഏപ്രിൽ 2025 (റഗുലർ & ലാറ്ററൽ എൻട്രി ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ് സൈറ്റിൽ ലഭ്യമാണ് .ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.
പ്രായോഗിക പരീക്ഷകൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ ബി സി എ (സപ്ലിമെന്ററി-മേഴ്‌സി ചാൻസ് ) -ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2025 ഏപ്രിൽ 24, 25 തീയതികളിലായി കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിൽ വെച്ച് നടക്കും. ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/സപ്പ്ളിമെന്ററി) നവംബർ 2024, പ്രായോഗിക പരീക്ഷകൾ തൃക്കരിപ്പൂർ, തങ്കയം ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ വച്ച് 2025 ഏപ്രിൽ 29 ന് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ ഇംഗ്ലീഷ് ലാങ്വേജ് & ലിറ്ററേച്ചർ, ഇക്കണോമിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, ഹിസ്റ്ററി,എംകോം (അക്കൗണ്ടിങ്&ടാക്സേഷൻ),അറബിക്-പ്രൈവറ്റ് രജിസ്ട്രേഷൻ 2023 അഡ്മിഷൻ റഗുലർ/2020-22 അഡ്മിഷൻ ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി) നവംബർ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 05-05-2025 തീയതി വരെ സ്വീകരിക്കും.