Connect with us

THALASSERRY

തലശ്ശേരി തീർഥാടന ടൂറിസത്തിന് 25 കോടിയുടെ കേന്ദ്രാനുമതി

Published

on

Share our post

തലശ്ശേരി:കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴി പൈതൃക നഗരിയായ തലശ്ശേരിയുടെ വികസനത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. ആറ് ഘടക പദ്ധതികളായി തിരിച്ചാണ് അനുമതി. സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ട് ടൂറിസം കേന്ദ്രങ്ങൾ ആകർഷകമാക്കാനും തീർഥാടന ടൂറിസം കേന്ദ്രമാക്കി തലശ്ശേരിയേയും പരിസര പ്രദേശങ്ങളെയും ഉയർത്തിക്കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. താഴെ അങ്ങാടി പൈതൃക തെരുവ് നവീകരണത്തിന് 400 ലക്ഷം, ചിറക്കക്കാവിന് 151 ലക്ഷം, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് 498 ലക്ഷം, പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമിക്ക് 193 ലക്ഷം, ചൊക്ലി നിടുമ്പ്രം തെയ്യംകലാ അക്കാദമിക്ക് 123 ലക്ഷം, ഹരിത ടൂറിസത്തിന് 325 ലക്ഷം, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ 266 ലക്ഷം, മാർക്കറ്റിംഗ് പ്രൊമോഷന് 25 ലക്ഷം, പരിശീലനം, ശിൽപശാലകൾ എന്നിവയ്ക്ക് 52 ലക്ഷം എന്നിങ്ങനെ ആറ് ഘടക പദ്ധതികളിലായി 25 കോടി രൂപയുടെ പ്രവർത്തനാനുമതിയാണ് ലഭ്യമായത്. പദ്ധതി പ്രവർത്തനങ്ങൾക്കുള്ള സ്ഥലം, പിന്തുണാ സംവിധാനങ്ങൾ എന്നിവ സംസ്ഥാന സർക്കാർ ഒരുക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും വിവിധ ഘട്ടങ്ങളിലായി നടന്ന ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തര ചർച്ചയുടെ ഭാഗമായാണ് തലശ്ശേരിക്ക് ഇത്രയും വലിയൊരു പദ്ധതി അംഗീകാരം ലഭിച്ചത്.


Share our post

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

THALASSERRY

പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!