Connect with us

Kannur

ഊണ് കഴിക്കാനുള്ള തീരുമാനം തുണയായി; ഭീകരാക്രമണത്തില്‍നിന്ന് ലാവണ്യയും കുടുംബവും രക്ഷപ്പെട്ടു

Published

on

Share our post

കണ്ണൂർ: മൂന്നുകിലോമീറ്റർ അകലെ. അഞ്ചുമിനിറ്റിന്റെ വ്യത്യാസം. കണ്ണൂർ എസ്‌എൻ പാർക്ക് നന്ദനം അപ്പാർട്മെന്റിലെ ലാവണ്യാ ആല്‍ബിയും കുടുംബവും കശ്മീരിലെ ഭീകരാക്രമണത്തിന് മുന്നില്‍പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. രക്ഷയായതാകട്ടെ ഉച്ചഭക്ഷണം കഴിക്കാൻ തീരുമാനിച്ചതാണെന്ന് ലാവണ്യ പറഞ്ഞു. വസ്ത്രവ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന ലാവണ്യയും ഭർത്താവ് ആല്‍ബി ജോർജും മക്കളായ അനുഷ്കയും അവന്ദികയും അനന്ദികയും അടങ്ങുന്ന കുടുംബവും ബന്ധുക്കളും 19-നാണ് കശ്മീരിലെത്തിയത്. കച്ചവടാവശ്യത്തിന് വസ്ത്രം വാങ്ങുക, ഒപ്പം കശ്മീർ ചുറ്റിക്കറങ്ങിയൊരു വിനോദസഞ്ചാരവും. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് ശ്രീനഗറില്‍ നിന്ന് പെഹല്‍ഗാമിലേക്ക് തിരിച്ചത്. ഉച്ചയോടെ അവിടെയെത്തി. ഉദ്ദേശിച്ച സ്ഥലങ്ങള്‍ കൃത്യസമയത്ത് കാണേണ്ടതിനാല്‍ ഇവർ രണ്ടുദിവസം ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കഴിക്കാമെന്ന് വെച്ചു. ഹോട്ടലില്‍ തിരക്കായതിനാല്‍ ഭക്ഷണം കിട്ടാനും കഴിക്കാനും ഒരുമണിക്കൂറെടുത്തു. അതാണ് ഞങ്ങള്‍ക്ക് രക്ഷയായത്. അല്ലെങ്കില്‍ ആക്രമണം നടക്കുമ്ബോള്‍ ഞങ്ങള്‍ അവിടെയുണ്ടാകുമായിരുന്നു-ലാവണ്യ പറഞ്ഞു.

ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 2.30-ന് മിനിസ്വിറ്റ്സർലൻഡ് എന്ന് വിശേഷിപ്പിക്കുന്ന താഴ്വരയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മുന്നില്‍നിന്ന് 200-ഓളം കുതിരസവാരിക്കാരും വാഹനങ്ങളും കുതിച്ചുവരുന്നത് കണ്ടത്. ആക്രമണം നടന്നതറിഞ്ഞ് ആ ഭാഗത്തുനിന്ന് മടങ്ങുകയായിരുന്നു ഇവർ. ഒരുമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. അപ്പോള്‍ തന്നെ ലാവണ്യയും കുടുംബവും വന്ന ഭാഗത്തേക്ക് തന്നെ വാഹനം തിരിച്ചു. അപ്പോഴും സംഭവത്തിന്റെ തീവ്രത ഇത്രയും വലുതാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്ന് ലാവണ്യ പറഞ്ഞു. ആല്‍ബിയുടെ അച്ഛൻ ടി.ആർ. ജോർജും അമ്മ കുഞ്ഞമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പെഹല്‍ഗാമിലെ ഹോട്ടലിലാണ് അവർ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി മടങ്ങും.


Share our post

Kannur

കയറിയ പോലെ തിരിച്ചിറങ്ങി സ്വർണ വില

Published

on

Share our post

കണ്ണൂർ: ഇന്നലെ പുത്തൻ ഉയരത്തിലേക്ക് കുതിച്ച് കയറിയ കേരളത്തിലെ സ്വർണ വില ഇന്ന് അതേപടി താഴേക്കിറങ്ങി. ഇന്നലെ ഗ്രാമിന് 275 രൂപ ഉയർന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയർന്ന് 74,320 രൂപയുമായിരുന്നു വില. ഇന്ന് പക്ഷേ, ഇന്നലത്തെ വർധന അതേ പോലെ തുടച്ച് നീക്കി ഗ്രാമിന് വില 9,015 രൂപയും പവന് 72,120 രൂപയുമായി. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഒഗ്രാമിന് 7,465 രൂപയും വെള്ളി വില ഗ്രാമിന് 109 രൂപയുമാണ്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

കണ്ണൂർ: ഹാൾടിക്കറ്റ്

ഇന്റഗ്രേറ്റഡ് എം.എസ്.സി  ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ പത്താം സെമസ്റ്റർ  ഏപ്രിൽ 2025 (റഗുലർ & ലാറ്ററൽ എൻട്രി ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ് സൈറ്റിൽ ലഭ്യമാണ് .ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.    

പ്രായോഗിക പരീക്ഷകൾ 

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട്  വർഷ ബി സി എ (സപ്ലിമെന്ററി-മേഴ്‌സി ചാൻസ് ) -ഏപ്രിൽ 2024   പ്രായോഗിക പരീക്ഷകൾ 2025  ഏപ്രിൽ 24, 25 തീയതികളിലായി കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിൽ  വെച്ച് നടക്കും.  ടൈംടേബിൾ   സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നാം  സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/സപ്പ്ളിമെന്ററി) നവംബർ 2024, പ്രായോഗിക പരീക്ഷകൾ തൃക്കരിപ്പൂർ, തങ്കയം  ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ  മാനേജ്മെന്റിൽ വച്ച് 2025 ഏപ്രിൽ 29 ന് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടണം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ ഇംഗ്ലീഷ് ലാങ്വേജ് & ലിറ്ററേച്ചർ, ഇക്കണോമിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, ഹിസ്റ്ററി,എംകോം (അക്കൗണ്ടിങ്&ടാക്സേഷൻ),അറബിക്-പ്രൈവറ്റ് രജിസ്ട്രേഷൻ 2023 അഡ്മിഷൻ റഗുലർ/2020-22 അഡ്മിഷൻ ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി)  നവംബർ 2023  പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 05-05-2025 തീയതി വരെ സ്വീകരിക്കും.


Share our post
Continue Reading

Kannur

അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: ടൂറിസം വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവധിക്കാല ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്കറി, ബേക്കറി വിഭാഗങ്ങളിലായാണ് പരിശീലനം. ഇന്‍സിറ്റിയൂട്ടില്‍ നേരിട്ടോ 0497 2706904, 2933904, 9895880075 നമ്പറുകളിലോ മെയ് അഞ്ചിന് വൈകുന്നേരം നാലിനകം രജിസ്റ്റര്‍ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!