കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000 കടന്നു

Share our post

തിരുവനന്തപുരം: പിടിതരാതെ വേഗത്തിൽ ഓടി സ്വർണവില. സംസ്ഥാനത്ത് 2200 രൂപയുടെ കുത്തനെയുള്ള വർധനവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 74000 കടന്നു. 74320 രൂപയാണ് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 275 രൂപയുടെ വർധനവാണ് ഉണ്ടായത്. 9290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!