നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ വ്യാപാരിയെ പിടികൂടി പോലീസിന് കൈമാറി ഡി.വൈ.എഫ്.ഐ

Share our post

മാഹി: പന്തക്കലിലെ മാക്കുനി പാണ്ടിവയലിൽ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ ഡി.വൈ.എഫ്.ഐ സ്ക്വാഡ് പിടികൂടി. പിടികൂടിയ ഉത്പന്നങ്ങളും വ്യാപാരിയേയും പള്ളൂർ പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ നിരവധി കടകളിൽ ലഹരി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മൂലക്കടവ് ഭാഗത്ത് പ്രതിഷേധ മാർച്ചും പ്രതിഷേധ സദസും സംഘടിപ്പിച്ചിരുന്നു. ലഹരി വിൽപന ഉപേക്ഷിക്കാതെ വിൽപ്പന തുടരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പള്ളൂർ, പൊന്ന്യം മേഖലാ കമ്മിറ്റി പ്രവർത്തകർ ഇടപെടുകയായിരുന്നു. ഡി.വൈ.എഫ്.ഐ പള്ളൂർ മേഖലാ സെക്രട്ടറി ടി.കെ.രാഗേഷ്, പൊന്ന്യം മേഖലാ സെക്രട്ടറി കെ. റിനീഷ്  എന്നിവർ നേതൃത്വം നൽകി. ഇനിയും ലഹരി വിൽപ്പന തുടർന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾക്ക് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!