ശമ്പളമില്ല; കെ.എസ്.ആർ.ടി.സി വിട്ട് ദിവസവേതനക്കാർ: കണ്ണൂരിൽ ജോലി ഉപേക്ഷിച്ചത് 77 പേർ

Share our post

കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർ‌ടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പി.എസ്‌.സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77 പേരും കാസർകോട്ടുനിന്ന് 39 പേരും ജോലി ഉപേക്ഷിച്ചു. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരാണ്.715 രൂപയാണ് ഒരു ദിവസത്തെ വേതനം. ഒരു പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. 2007 മുതൽ ജോലി ചെയ്യുന്നവരുമുണ്ട്.ഇൻസെന്റീവ് ഇവർക്ക് കിട്ടാക്കനിയാണ്. മാർച്ചിലെ പകുതി ശമ്പളം ലഭിച്ചത് ഏപ്രിൽ 13ന് ആണ്. 35 ദിവസത്തെ ശമ്പളം കിട്ടാനുണ്ട്. കണ്ണൂർ 34, തലശ്ശേരി 24, പയ്യന്നൂർ 19, കാസർകോട് 20, കാ‍ഞ്ഞങ്ങാട് 19 എന്നിങ്ങനെയാണ് ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജോലി മതിയാക്കി പോയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും എണ്ണം.

സർവീസുകൾ റദ്ദാക്കി

പൊതുവേ ജീവനക്കാർ കുറവുള്ള കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ ജോലി ഉപേക്ഷിക്കുന്നത് സർ‌വീസിനെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് കൂടുതലായും ബാധിക്കുന്നത്. കണ്ണൂർ, കാസർകോട് ഡിപ്പോകളിൽ പ്രതിദിനം ശരാശരി 10 സർവീസുകൾ റദ്ദാക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും ഏഴും തലശ്ശേരിയിൽ ആറും സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!