Kerala
റെയില്‍വേയില്‍ തൊഴിലവസരം

ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്.മൊത്തം 9,970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർ ആർ ബിയില്‍ അടക്കം ഒഴിവുകളുണ്ട്.
ഒഴിവുള്ള സോണുകള്‍
സെന്‍ട്രല്‍ റെയില്‍വേ : 376, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 700 , ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461 , ഈസ്റ്റേണ്‍ റെയില്‍വേ : 868 , നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ : 508 , നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 100 , നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ : 125 , നോര്‍ത്തേണ്‍ റെയില്‍വേ : 521 , നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ : 679 , സൗത്ത് സെന്‍ട്രല്‍ റെയില്‍വേ : 989 , സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 568 , സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 921 , സതേണ്‍ റെയില്‍വേ: 510 , വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 759 , വെസ്റ്റേണ്‍ റെയില്‍വേ: 885 , മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225.യോഗ്യത: പത്താം ക്ലാസ് വിജയിക്കുകയും ഐ ടി ഐ യോഗ്യതയും വേണം.
എന്‍ജിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം: 18- 30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11. വിവരങ്ങള്‍ www.indianrailways.gov.in ല്‍ ലഭിക്കും.
Kerala
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Kerala
അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ ശക്തമായി നിലനിര്‍ത്തുക, ശരീരത്തിലെ ആസിഡും ബേസും സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് വൃക്കകളാണ്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് വിട്ടുമാറാത്ത വൃക്കരോഗത്തിനും വൃക്ക തകരാറിനും ഏറ്റവും സാധാരണമായ കാരണങ്ങള്‍.
വൃക്കയുടെ പ്രവര്‍ത്തനം മോശമായാല്‍ അത് പല രീതിയിലാണ് ശരീരത്തില്‍ പ്രകടമാകുന്നത്. അമിത ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ആശയക്കുഴപ്പം അല്ലെങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട്, പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍ അല്ലെങ്കില്‍ മുഖം എന്നിവയ്ക്ക് ചുറ്റും ഉണ്ടാകുന്ന വീക്കം, നിങ്ങള്‍ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നതിലെ മാറ്റം,പേശിവലിവ്, വരണ്ടതോ ചൊറിച്ചിലോ ഉള്ള ചര്‍മ്മം, വിശപ്പ് കുറവ്, അല്ലെങ്കില്‍ ഭക്ഷണത്തിന് ലോഹ രുചി ഉണ്ടാവുക ഇവയെല്ലാം ലക്ഷണങ്ങളാണ്. എങ്കിലും ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്…
ശരീരത്തിലെ നീര്ശരീരം നീരുവയ്ക്കുന്നത് വൃക്ക തകരാറിലാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്. വൃക്ക പ്രവര്‍ത്തനക്ഷമമല്ല എന്നാണ് ഇതില്‍ നിന്ന് നമ്മള്‍ മനസിലാക്കേണ്ടത്. ക്ഷീണം ഉണ്ടാവുകവൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ് ക്ഷീണം. വൃക്ക ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഇല്ലാതാകുമ്പോഴുളള അവസ്ഥയാണ് ക്ഷീണത്തിന് കാരണം. ഇത് രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍നിന്ന് ശരീരത്തെ വിലക്കുന്നു.
ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വൃക്ക തകരാറിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. ചര്‍മ്മത്തിന് പുറത്ത് അലര്‍ജികളുണ്ടാവുക. അതുപോലെ മറ്റ് തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവുക. മൂത്രത്തിലെ വൃത്യാസങ്ങള്‍മൂത്രത്തിലുണ്ടാകുന്ന പല വ്യത്യാസങ്ങളും വൃക്കതകരാറിന്റെ പ്രത്യക്ഷത്തിലുളള പ്രധാനപ്പെട്ട ലക്ഷണമാണ്. മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, മൂത്രമൊഴിക്കുമ്പോള്‍ പതപോലെയുണ്ടാവുക എന്നിവയെല്ലാം വൃക്ക പ്രവര്‍ത്തനരഹിതമാണെന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
മലത്തിലെ രക്തംമൂത്രത്തിലെ പോലെതന്നെ മലത്തില്‍ രക്തം കാണുന്നതും വളരെ ഗൗരവകരമായി എടുക്കേണ്ട കാര്യമാണ്.
(ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ സ്വയം തീരുമാനത്തിലെത്താതെ തീര്‍ച്ചയായും വിദഗ്ധരുടെ സേവനങ്ങള്‍ തേടേണ്ടതാണ്).
Kerala
കേട്ടതുപോലെയല്ല, എല്ലാ നിയമ ലംഘനങ്ങൾക്കും ഫോട്ടോയെടുത്ത് പിഴ ഈടാക്കുമെന്ന് എം.വി.ഡി

തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന വാർത്ത തെറ്റെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ്. എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് എംവിഡി അറിയിച്ചു. അതേസമയം ഏതെങ്കിലും കാരണവശാൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി.
എം.വി.ഡിയുടെ അറിയിപ്പ്
കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 എയിൽ റോഡ് സുരക്ഷയെ നേരിട്ട് ബാധിക്കുന്ന അമിതവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാർക്കിംഗ്, ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് അവഗണിക്കുക. അമിതഭാരവും അമിത അളവുകളും ഉള്ള ചരക്കുകൾ വഹിക്കുക, ലെയിൻ നിയമങ്ങൾ ലംഘിക്കുക, ചരക്ക് വാഹനങ്ങളിൽ ആളെ കയറ്റുക, നമ്പർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാതെ ഇരിക്കുക, എമർജൻസി വാഹനങ്ങളുടെ വഴി മുടക്കുക തുടങ്ങിയ 12 നിയമലംഘനങ്ങൾക്ക് എ ഐ ക്യാമറകൾ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേന ഇ-ചെല്ലാൻ സംവിധാനത്തിൽ ഓട്ടോമേറ്റ്ഡ് ചെല്ലാനുകൾ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണ്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതോടൊപ്പം തന്നെ, വാഹനം തടഞ്ഞ് നിർത്തിച്ച് പരിശോധിക്കാൻ സാധിക്കാതെ വരുമ്പോൾ നിയമലംഘനത്തിന്‍റെ ചിത്രം പകർത്തി ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി എല്ലാത്തരം നിയമ ലംഘനങ്ങൾക്കും പിഴ ചുമത്താൻ കേന്ദ്ര മോട്ടോർ വാഹന നിയമം അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുണ്ട്.
രേഖകൾ സാധുതയുണ്ടായിട്ടും കേസുകൾ വന്നതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വകുപ്പിലെ ഉദ്യോഗസ്ഥർക്കായുള്ള നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഏതെങ്കിലും കാരണവശാൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണ്.
പ്രസ്‌തുത നിർദ്ദേശങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്‌ത്, വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാതെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചെല്ലാനുകളിൽ റൂൾസ് 167എയിൽ പ്രതിപാദിക്കുന്ന 12 നിയമലംഘനങ്ങൾക്ക് മാത്രമാണ് സാധുത ഉള്ളത് എന്നും അങ്ങനെ അല്ലാതെ പിഴ ചുമത്തിയ കേസുകൾ റദ്ദാക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് തികച്ചും വാസ്‌തവ വിരുദ്ധമാണെന്നും എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്