Kerala
മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ: ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുകൾ
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
പൊന്നനിയാ താഴെയിറങ്ങ് വൈറലായി പോലീസിന്റെ അഭ്യർത്ഥന

കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. മാറാട് ഇൻസ്പെകടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനെടുവിലാണ് 24 കാരനെ പാലത്തിന്‍റെ കൈവരിയിൽ നിന്നും താഴെക്ക് ഇറക്കാൻ പൊലീസിന് സാധിച്ചത്. ഇതിന്റെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടുകൂടി നിമിഷം നേരം കൊണ്ടാണ് വൈറലായത്.ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.
Kerala
ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.
വിശദ വിവരങ്ങൾ ഇങ്ങനെ
195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ് പുഴയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.
‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.
Kerala
നിങ്ങളുടെ യു.പി.ഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?

യു.പി.ഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായാണ് ( income from other sources) കണക്കാക്കുന്നത്. അതായത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആദായ നികുതി വകുപ്പ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ യുപിഐ അല്ലെങ്കില്‍ വാലറ്റുകള്‍ വഴി ലഭിക്കുന്ന എല്ലാ വരുമാനവും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഐയുടെ ഏറ്റവും വലിയ ഗുണം ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല എന്നതാണ്. മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് വിഷമിക്കാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്