ആൻജിയോ പ്ലാസ്റ്റിയുടെ പിതാവ്; ഹൃദ്രോഗ വിദഗ്‌ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ അന്തരിച്ചു

Share our post

ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ത്യയിൽ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെആതുര ശുശ്രൂഷാ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത്നടക്കുമെന്ന് കുടുംബം അറിയിച്ചു. കോട്ടയം ജില്ലയിലെ മാങ്ങാനത്ത്1948 ജനുവരി ആറിനായിരുന്നു ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെആദരിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!