മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

ആലക്കോട്:മരണ വീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍ നിധിനാണ് (38) കുത്തേറ്റത്. 13 ന് രാത്രി 7.30നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട്, അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തി വീശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് പരാതി. നിധിന്റെ ബന്ധു മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ബാബു മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത്ചോദ്യം ചെയ്ത വിരോധത്തിന് ആക്രമിച്ചതായാണ് പരാതി. ആലക്കോട് പോലീസ് കേസെടുത്തു.