വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് നാടിന് സമർപ്പിക്കും

Share our post

തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ൻറെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിൻറെ കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേ​​​ന്ദ്രമോ​​​ദി വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം നാടിന് സമർ​​​പ്പി​​​ക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തു​​​റ​​​മു​​​ഖം അധികൃതർക്ക് ലഭിച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ മു​​​ത​​​ൽ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി കൂ​​​റ്റ​​​ൻ ച​​​ര​​​ക്കുക​​​പ്പ​​​ലു​​​ക​​​ൾ വി​​​ഴി​​​ഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. എങ്കിലും ഔ​​​ദ്യോ​​​ഗി​​​ക സ​​​മ​​​ർ​​​പ്പ​​​ണത്തിനായി കാത്തിരിക്കുകയായിരുന്നു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ്- തു​​​റ​​​മു​​​ഖ മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, സം​​​സ്ഥാ​​​ന തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി എ​​​ൻ വാ​​​സ​​​വ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി ​​​രാ​​​ജീ​​​വ്, ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി തുടങ്ങിയ പ്രമുഖർ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!