Connect with us

Kerala

സി.എം.ആർ.എൽ കേസ്: എസ്.എഫ്‌.ഐ.ഒയ്ക്ക് തിരിച്ചടി; തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി

Published

on

Share our post

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക്‌ വിഷയത്തിൽ എസ്എഫ്‌ഐഒയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ കോടതിയുടെ തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്നും സമന്‍സ് അയക്കാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. രണ്ടുമാസത്തേക്കാണ് തുടര്‍നടപടികള്‍ തടഞ്ഞത്. സിഎംആര്‍എല്‍– എക്‌സാലോജിക് കരാറിനെതിരായ എസ്എഫ്ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നൽ​കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.


Share our post

Kerala

‘ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകൻ മറ്റൊരു അഫാനായി മാറും; പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല’

Published

on

Share our post

കോഴിക്കോട്∙ ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന്‍ ആയി മാറുമെന്നും മാതാവ് പറഞ്ഞു.‘‘മകൻ ലഹരി വിമോചനകേന്ദ്രത്തിൽനിന്നു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചു കാലമായി പ്രശ്നമില്ലായിരുന്നു. ഈയിടെ വീണ്ടും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമം തുടങ്ങി. കഴിഞ്ഞ ദിവസം മകന്‍ അക്രമാസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി മകനെ ലഹരി വിമോചനകേന്ദ്രത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് കൂട്ടാക്കിയില്ല.മകന്റെ ഭാര്യയും കുഞ്ഞും ഭര്‍ത്താവിന്റെ ഉമ്മയും ആണ് വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. നിലവിൽ ഞാനും മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. മകന് 25 വയസ്സുണ്ട്’’ – മാതാവ് പറ​ഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റാനാണു നീക്കം.


Share our post
Continue Reading

Kerala

നിങ്ങളുടെ വാഹനത്തിന് പിഴ, ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ പോയത് 98,000രൂപ; ‘വാഹന്‍’ തട്ടിപ്പ് വീണ്ടും

Published

on

Share our post

മോട്ടോര്‍ വാഹന വകുപ്പിന്റെ എം-പരിവാഹന്‍ ആപ്പിന്റെ പേരില്‍ സന്ദേശം ലഭിച്ച റിട്ട. ഉദ്യോഗസ്ഥനായ കാക്കനാട് സ്വദേശിക്ക് 98,000 രൂപ നഷ്ടമായി. പട്ടികജാതി വകുപ്പില്‍നിന്ന് വിരമിച്ച കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് സ്വദേശി അന്‍വറിന്റെ പണമാണ് നഷ്ടമായത്. കാറിന്റെ പേരില്‍ പിഴ ചുമത്തിയുള്ള ചെലാന്‍ എന്ന രീതിയിലാണു കഴിഞ്ഞ ദിവസം രാത്രി മൊബൈല്‍ സന്ദേശമെത്തിയത്.അന്‍വറിന്റെ വാട്‌സാപ്പിലേക്ക് പരിവാഹന്റെ വ്യാജ ലോഗോയും പേരും അടക്കമുള്ള സന്ദേശമാണ് എത്തിയത്. കാറുമായി മകന്‍ വിനോദയാത്ര പോയതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ വിവരങ്ങള്‍ അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു. പിന്നാലെ അക്കൗണ്ടില്‍നിന്ന് മൂന്ന് തവണയായി 98,000 രൂപ പിന്‍വലിച്ചതായി കാണിച്ച് സന്ദേശം വന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്.പരാതിയുമായി കാക്കനാട് സൈബര്‍ പോലീസിനെ സമീപിച്ചതോടെയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കൊച്ചി നഗരത്തിലും പരിസര പ്രദേശത്തുമായി ഇരുപതോളം പേര്‍ ഇത്തരം തട്ടിപ്പിനിരയായതായി അറിയുന്നത്.

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെലാന്‍ എന്ന വ്യാജേന മെസേജുകളും വാട്സാപ് സന്ദേശങ്ങളും ലഭിച്ചവര്‍ക്കാണ് പണം നഷ്ടമായത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റുമൊക്ക ധരിച്ച് വാഹനമോടിച്ചവര്‍ക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്സാപ്പില്‍ മെസേജ് അയച്ചാണ് തട്ടിപ്പ്. പിഴത്തുക അടയ്ക്കാന്‍ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടും. എന്നാല്‍, എം-പരിവാഹന് ഇത്തരത്തില്‍ എപികെ ഫയല്‍ ഇല്ലെന്നും പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവ വഴി മാത്രമേ പരിവാഹന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ എന്നും അധികൃതര്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തില്‍ െചലാന്‍ നമ്പര്‍ 14 അക്കമാണ്. എന്നാല്‍, യഥാര്‍ഥ ചെലാനില്‍ 19 അക്കമുണ്ട്. കേരളത്തില്‍ വാട്സാപ്പ് വഴി നിയമലംഘന സന്ദേശം അയക്കാറില്ലെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം അടയ്ക്കാന്‍ പറയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


Share our post
Continue Reading

Kerala

പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

Published

on

Share our post

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വറലി ആണ്‌ മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ മഹനുദ്ധീൻ ഉലു മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ ഉടനെ പുറത്തെടുത്തു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Trending

error: Content is protected !!