സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ദിവ്യ ജോണി മരിച്ച നിലയില്‍

ആലക്കോട്: മൂന്നരവയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ വിവാദ നായിക ദിവ്യ ജോണിയെ(30) ആലക്കോട്ടെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് പി.എസ് അജേഷ്മോന്റെ കോട്ടക്കടവിലെ പാട്ടരാക്കല്‍ വീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ബെഡ്‌റൂമില്‍ ബോധമറ്റ് കിടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. കൊല്ലം കുണ്ടറ കാഞ്ഞിരക്കോട് മായന്‍കോട് അങ്കണവാടിക്ക് സമീപത്തെ നന്ദവാനം വീട്ടില്‍ എന്‍.എസ്.ജോണിയുടെ മകളാണ്. സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ യുവതിയെന്ന നിലയില്‍ ഒരിക്കല്‍ വെറുപ്പോടെ കണ്ട യുവതിയെ, ജീവിതകഥ കേട്ട് എല്ലാവരും മനസിലാക്കി ക്ഷമിച്ചു തുടങ്ങിയിരുന്നു. പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന മാനസികാവസ്ഥയിലാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദിവ്യ കൊലപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടം ഡിപ്രഷനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യാന്‍ കാരണമായ ദിവ്യ ജീവനൊടുക്കിയെന്ന വാര്‍ത്തയും അതുകൊണ്ടുതവന്നെ വിവാദമായി. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.