കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.