Kerala
മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളുരു: മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവിനെ മൈസുരു ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നാട്ടിൽ നിന്ന് ബെംഗളുരുവിലേക്ക് തിരികെ വരികയായിരുന്നു ഇരുവരും. ബെംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരാണ് രണ്ട് പേരും.
Kerala
നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും: മുഖ്യമന്ത്രി

2025 നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത് മൂന്നുവർഷം മുമ്പ് സർക്കാർ കണക്കാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചുമതലകൾ ഏറിയകൂറും നിർവഹിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. എന്നാൽ മറ്റെല്ലാ വകുപ്പുകളുടെയും സഹകരണവും ഇതിന് ആവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള യോജിച്ച കൂട്ടായ ഇടപെടലുകളാണ് കേരളത്തിൽ നടന്നത്.
ഒരു ശതമാനത്തിൽ താഴെയായിരുന്നു കേരളത്തിലെ അതി ദരിദ്രരുടെ കണക്ക്. ഇത് ഗൗരവമായി എടുത്ത് അവരെയെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുക എന്നുള്ളതാണ് സർക്കാർ എടുത്ത നിലപാട്. പദ്ധതി ഒന്നാം വർഷത്തിൽ എത്തിയപ്പോൾ തന്നെ നല്ല മാറ്റം ദൃശ്യമായിരുന്നു. കേരളത്തിൽ അതിദരിദ്രർ 64,002 എന്ന് കണ്ടെത്തി അവരെ കുടുംബമായി എടുത്തുകൊണ്ടുതന്നെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കി.
അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഓരോ പ്രദേശത്തും ഇക്കാര്യത്തിൽ നടന്നിട്ടുള്ളത്. ഇത് മാനവ സ്നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും ഉദാത്തമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ. സമൂഹത്തിൻറെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാൻ കഴിയാതെ പോവുന്ന കുടുംബങ്ങളെ സാമൂഹിക നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനും അവർക്ക് ആവശ്യമായ മൈക്രോപ്ലാൻ തയ്യാറാക്കി അതിദാരിദ്ര്യത്തിൽ നിന്നും ഉയർത്തികൊണ്ടു വരുന്നതിനുമായി വിപുലമായ ക്യാമ്പെയിൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് 2021 ആഗസ്ത് മാസം മുതൽ ആരംഭിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവർത്തനങ്ങൾ നടത്തി ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ആഗസ്ത് മുതൽ അതിദരിദ്രരെ കണ്ടെത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.
‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റൻസ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്. ഹ്രസ്വകാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ, ഉടൻ നടപ്പിലാക്കുന്നവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങൾ നൽകിയത്. എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 196 കുടുംബങ്ങളാണ് ഗുണഭോ ക്താക്കളായുള്ളത്. അതിദരിദ്ര വിഭാഗത്തിലുള്ളവർക്ക് അവകാശ രേഖകളായ റേഷൻ കാർഡ്, ഭിന്നശേഷി കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സാമൂഹിക സുരക്ഷ പെൻഷൻ എന്നിവ ലഭ്യമാക്കി. ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. 20 പേർക്ക് ആധാർ കാർഡ്, 4 പേർക്ക് ജോബ് കാർഡ്, 4 പേർക്ക് ഗ്യാസ് കണക്ഷൻ, 31 പേർക്ക് വോട്ടർ ഐ ഡി, 12 പേർക്ക് റേഷൻ കാർഡ്, രണ്ട് പേർക്ക് ഹെൽത്ത് ഇൻഷുറൻസ്, രണ്ട് പേർക്ക് സെക്യൂരിറ്റി പെൻഷൻ എന്നിവ ലഭ്യമാക്കി. ഭക്ഷണം ആവശ്യമായ 19 കുടുംബങ്ങളിൽ 79 പേർക്കും ഭക്ഷണം ഗ്രാമപഞ്ചായത്തുകൾ വഴിയും കുടുംബശ്രീ സന്നദ്ധ സംഘടനകൾ വഴിയും എത്തിച്ചു നൽകി. ആരോഗ്യ സേവനങ്ങൾ ആവശ്യമായ 139 കുടുംബങ്ങളിൽ എല്ലാവർക്കും സേവനങ്ങൾ ഹെൽത്ത് സെന്റർ മുഖേനയും, പാലിയേറ്റീവ് കെയർ സംവിധാനം വഴിയും നൽകുകയും വരുമാനം ലഭ്യമാക്കുന്നതിന് 20 കുടുംബങ്ങൾക്ക് വിവിധ വകുപ്പുകൾ മുഖേനയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെയും, കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വരുമാനദായിക സംവിധാനങ്ങൾ വഴിയും ലഭ്യമാക്കി. വീട് ആവശ്യമായ 83 പേരിൽ ലൈഫ് പദ്ധതിയിലൂടെ 27 പേർക്ക് വീടും ആറ് പേർക്ക് വീടും സ്ഥലവും അനുവദിക്കുകയും 40 പേർക്ക് ഗ്രാമപഞ്ചായത്ത് മുഖേന ഭവന പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കുകയും ചെയ്തു.
മൂന്ന് കുടുംബങ്ങൾക്ക് ടോയിലറ്റ്, ഒരു കുടുംബത്തിന് കുടിവെള്ള കണക്ഷൻ എന്നിവ അനുവദിച്ചതിലൂടെ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും വാസയോഗ്യമായ ഭവനം എന്ന സ്വപ്നം സാധ്യമാക്കാൻ സാധിച്ചു. ഡോ. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ എന്നിവർ വിശിഷ്ടാതിഥികളായി. പി എ യു പ്രോജക്ട് ഡയറക്ടർ എം രാജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനിത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി കെ അരുൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ കെ രവി, എ വി ഷീബ, കെ കെ രാജീവൻ, കെ ഗീത, പി വി പ്രേമവല്ലി, ടി സജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കിരവീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എം സജിത, എ ദീപ്തി, കെ ശശിധരൻ, സി എൻ ചന്ദ്രൻ, വി എ നാരായണൻ, ടി ഭാസ്കരൻ, വി കെ ഗിരിജൻ, കെ ജയാനന്ദൻ, എം ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Kerala
ലോകത്ത് ആദ്യമായി പ്രണയത്തിന് ഇന്‍ഷുറന്‍സ് പോളിസി; ‘പൊളി സാധന’മെന്ന് സോഷ്യല്‍ മീഡിയ

പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെങ്കിലും അടുത്ത കാലത്തായി വിവാഹ മോചനങ്ങളുടെ ഗ്രാഫ് ഉയർന്നാണ് നില്‍ക്കുന്നത്. ചിലപ്പോൾ നിരാസമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങൾക്ക് പോലും വിവാഹ ബന്ധം വേർപ്പെടുത്താനുള്ള വ്യഗ്രത കൂടുതലാണ്. ഇതിനൊരു പരിഹാരമെന്ന മട്ടില്‍ ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി സമൂഹ മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സോഹന്‍ റോയ് എന്ന സമൂഹ മാധ്യമ ഉപയോക്താവിന്‍റെ സിക്കിഗയ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ പോളിസി അവതരിപ്പിക്കപ്പെട്ടത്. സിക്കിലോവ് ഇന്‍ഷുറന്‍സ്, പുതിയ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. കാമുകി- കാമുകന്മാര്‍ക്ക് അവരുടെ ബന്ധത്തിന്‍റെ ദീർഘായുസിനെ കുറിച്ച് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക കവറേജ് പ്ലാനും ഈ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു. പ്രണയിനികൾ തമ്മിലുള്ള ബന്ധം ഇന്‍ഷുറന്‍സ് കാലാവധിക്ക് ശേഷവും നിലനില്‍ക്കുകയാണെങ്കില്‍, അവരുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് മൊത്തം പ്രീമിയത്തിന്‍റെ 10 മടങ്ങിന് തുല്യമായ തുക അവര്‍ക്ക് തിരിച്ച് ലഭിക്കും. അതല്ല കാലാവധിക്ക് മുമ്പ് തന്നെ ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ അടച്ച പ്രീമിയം മുഴുവനും നഷ്ടപ്പെടും.
ഒരു ഇന്‍ഷുറന്‍സ് കാലാവധി അഞ്ച് വര്‍ഷമാണ്. ഒരോ വര്‍ഷവും പ്രീമിയം അടയ്ക്കണമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ മൂന്ന് ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കിയിരിക്കുന്നത്. 10,000 രൂപ വച്ച് അഞ്ച് വര്‍ഷം അടയ്ക്കാവുന്ന 50,000 രൂപയുടെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷത്തിന് ശേഷവും നിങ്ങളുടെ ബന്ധം തുടരുകയാണെങ്കില്‍ അഞ്ച് ലക്ഷമാണ് ലഭിക്കുക. രണ്ടാമത്തേത് 25,000 രൂപയുടെ 1,25,000 ന്‍റെ പോളിസി. ഈ പോളിസി പ്രകാരം 12,50,000 രൂപ അഞ്ച് വര്‍ഷം കഴിഞ്ഞ് ലഭിക്കും. മൂന്നാമത്തേത് 50,000 രൂപ അടവ് വരുന്ന 2,50,000 ത്തിന്‍റെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷമായി ബന്ധം തുടരുന്ന പ്രണയിനികൾക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. സംഗതി ഏന്തായാലും ഏപ്രില്‍ ഒന്നാം തിയതി പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു. ചിലര്‍ വീഡിയോയില്‍ പറഞ്ഞതിനെ പിന്തുണയ്ക്കുകയും ഭാവിയില്‍ പ്രണയം സുരക്ഷിതമാക്കാന്‍ ഇതുപോലെ എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. മികച്ച ഇന്‍വെസ്റ്റ്മെന്‍റ് എന്നായിരുന്നു ഒരു കുറിപ്പ്. വിവാഹ ശേഷം 10 ഇരട്ടി പണം ലഭിക്കും. ഒരു മ്യൂച്ചല്‍ അഡ്ജസ്റ്റ്മെന്‍റില്‍ പണം തുല്യമായി വീതിച്ച് വിവാഹ മോചനത്തിന് അപേക്ഷിക്കാമെന്നായിരുന്നു ഒരു വിരുതൻ കുറിച്ചത്. താന്‍ വെയ്റ്റിംഗ് ലിസ്റ്റിലാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
Kerala
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി

വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിൽ ഒബ്സർവേഷൻ റൂമിൽ താമസിപ്പിച്ചിരുന്ന 17-കാരന്‍ മരിച്ച നിലയില്‍. റൂമില്‍ പതിനേഴുകാരന്‍ ഒറ്റക്ക് ആയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെ ആണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്