Connect with us

Kerala

കോഴിക്കോട് ഇനി അതിരൂപത; ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. ബിഷപ്പ് ഹൗസില്‍വെച്ച് തലശ്ശേരി ബിഷപ്പ്‌ ജോസഫ് പാംപ്ലാനി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. സ്ഥാപിച്ച് 102 വര്‍ഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്. കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ ഇനി മുതല്‍ കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെടും.


Share our post

Kerala

ലോകത്ത് ആദ്യമായി പ്രണയത്തിന് ഇന്‍ഷുറന്‍സ് പോളിസി; ‘പൊളി സാധന’മെന്ന് സോഷ്യല്‍ മീഡിയ

Published

on

Share our post

പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെങ്കിലും അടുത്ത കാലത്തായി വിവാഹ മോചനങ്ങളുടെ ഗ്രാഫ് ഉയർന്നാണ് നില്‍ക്കുന്നത്. ചിലപ്പോൾ നിരാസമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങൾക്ക് പോലും വിവാഹ ബന്ധം വേർപ്പെടുത്താനുള്ള വ്യഗ്രത കൂടുതലാണ്. ഇതിനൊരു പരിഹാരമെന്ന മട്ടില്‍ ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി സമൂഹ മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സോഹന്‍ റോയ് എന്ന സമൂഹ മാധ്യമ ഉപയോക്താവിന്‍റെ സിക്കിഗയ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ പോളിസി അവതരിപ്പിക്കപ്പെട്ടത്. സിക്കിലോവ് ഇന്‍ഷുറന്‍സ്, പുതിയ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. കാമുകി- കാമുകന്മാര്‍ക്ക് അവരുടെ ബന്ധത്തിന്‍റെ ദീർഘായുസിനെ കുറിച്ച് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക കവറേജ് പ്ലാനും ഈ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു. പ്രണയിനികൾ തമ്മിലുള്ള ബന്ധം ഇന്‍ഷുറന്‍സ് കാലാവധിക്ക് ശേഷവും നിലനില്‍ക്കുകയാണെങ്കില്‍, അവരുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് മൊത്തം പ്രീമിയത്തിന്‍റെ 10 മടങ്ങിന് തുല്യമായ തുക അവര്‍ക്ക് തിരിച്ച് ലഭിക്കും. അതല്ല കാലാവധിക്ക് മുമ്പ് തന്നെ ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ അടച്ച പ്രീമിയം മുഴുവനും നഷ്ടപ്പെടും.

ഒരു ഇന്‍ഷുറന്‍സ് കാലാവധി അഞ്ച് വര്‍ഷമാണ്. ഒരോ വര്‍ഷവും പ്രീമിയം അടയ്ക്കണമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ മൂന്ന് ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കിയിരിക്കുന്നത്. 10,000 രൂപ വച്ച് അഞ്ച് വര്‍ഷം അടയ്ക്കാവുന്ന 50,000 രൂപയുടെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷത്തിന് ശേഷവും നിങ്ങളുടെ ബന്ധം തുടരുകയാണെങ്കില്‍ അഞ്ച് ലക്ഷമാണ് ലഭിക്കുക. രണ്ടാമത്തേത് 25,000 രൂപയുടെ 1,25,000 ന്‍റെ പോളിസി. ഈ പോളിസി പ്രകാരം 12,50,000 രൂപ അഞ്ച് വര്‍ഷം കഴിഞ്ഞ് ലഭിക്കും. മൂന്നാമത്തേത് 50,000 രൂപ അടവ് വരുന്ന 2,50,000 ത്തിന്‍റെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷമായി ബന്ധം തുടരുന്ന പ്രണയിനികൾക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. സംഗതി ഏന്തായാലും ഏപ്രില്‍ ഒന്നാം തിയതി പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു. ചിലര്‍ വീഡിയോയില്‍ പറഞ്ഞതിനെ പിന്തുണയ്ക്കുകയും ഭാവിയില്‍ പ്രണയം സുരക്ഷിതമാക്കാന്‍ ഇതുപോലെ എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. മികച്ച ഇന്‍വെസ്റ്റ്മെന്‍റ് എന്നായിരുന്നു ഒരു കുറിപ്പ്. വിവാഹ ശേഷം 10 ഇരട്ടി പണം ലഭിക്കും. ഒരു മ്യൂച്ചല്‍ അഡ്ജസ്റ്റ്മെന്‍റില്‍ പണം തുല്യമായി വീതിച്ച് വിവാഹ മോചനത്തിന് അപേക്ഷിക്കാമെന്നായിരുന്നു ഒരു വിരുതൻ കുറിച്ചത്. താന്‍ വെയ്റ്റിംഗ് ലിസ്റ്റിലാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.


Share our post
Continue Reading

Kerala

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി

Published

on

Share our post

വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിൽ ഒബ്സർവേഷൻ റൂമിൽ താമസിപ്പിച്ചിരുന്ന 17-കാരന്‍ മരിച്ച നിലയില്‍. റൂമില്‍ പതിനേഴുകാരന്‍ ഒറ്റക്ക് ആയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെ ആണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Kerala

ഗൂഗിള്‍ പേയുമായി ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കണോ? എങ്ങനെയെന്ന് നോക്കാം

Published

on

Share our post

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള പല പ്ലാറ്റ്‌ഫോമുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടി ബന്ധിപ്പിക്കാനുള്ള അവസരം ഉപയോക്തകള്‍ക്കായി ആരംഭിക്കുന്നു. റുപേ ക്രെഡിറ്റ് കാര്‍ഡിലൂടെയാണ് ഈ സേവനം അനുവദിക്കുക. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐ.സി.ഐ.സി.ഐ, പി.എന്‍.ബി, ആക്സിസ് ബാങ്ക് പോലുള്ള പ്രധാന പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും വിവിധ പ്രാദേശിക, സഹകരണ ബാങ്കുകളും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, ഗൂഗിള്‍ പേ ഉപയോഗിച്ച് ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സുരക്ഷിതവും തടസ്സരഹിതവുമായ പേയ്‌മെന്റുകള്‍ എളുപ്പത്തില്‍ നടത്താനാകും. റുപേ ക്രെഡിറ്റ് കാര്‍ഡിനെ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കുന്ന വിധം
യുപിഐ ഇടപാടുകള്‍ക്കായി റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഔദ്യോഗിക ജി-മെയില്‍ ഐഡി ഉപയോഗിച്ച് ഗൂഗിള്‍ പേയില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണില്‍ Google Pay ആപ്പ് തുറക്കുക. പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘Payment Methods’ എന്നതിലേക്ക് പോകുക. ‘Add RuPay Credit Card’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പിന്നീട് ബാങ്ക് തെരഞ്ഞെടുത്ത ശേഷം കാര്‍ഡ് വിശദാംശങ്ങള്‍ (കാര്‍ഡ് നമ്പര്‍, CVV, Expiry Date) നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച OTP നല്‍കി കാര്‍ഡ് പരിശോധിക്കുക.സുരക്ഷിത ഇടപാടുകള്‍ക്കായി UPI പിന്‍ സജ്ജമാക്കുക. റുപേ ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, QR കോഡ്, UPI ഐഡി അല്ലെങ്കില്‍ മര്‍ച്ചന്റ് ഹാന്‍ഡില്‍ എന്നിവ വഴി യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും.


Share our post
Continue Reading

Trending

error: Content is protected !!