ഇനി പറ്റിക്കപ്പെടരുത്; പെെനാപ്പിൾ വാങ്ങുപ്പോൾ നിറം മാത്രം നോക്കിയാൽ പോരാ

Share our post

നിരവധി പോഷകഗുണങ്ങൾ ഉള്ള പഴമാണ് കെെതച്ചക്ക എന്ന പെെനാപ്പിൾ. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ആരോഗ്യഗുണങ്ങൾ ഇതിനുണ്ട്. വെെറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതുകൂടാതെ മഗ്നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും ഇതിൽ ഉണ്ട്. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പെെനാപ്പിളിന് കഴിയും.ദഹന പ്രശ്നങ്ങൾ അകറ്റാൻ പെെനാപ്പിൾ സഹായിക്കുന്നു. അതിനാൽ തന്നെ എപ്പോഴും വീടുകളിൽ പെെനാപ്പിൾ വാങ്ങാറുണ്ട്. എന്നാൽ മാർക്കറ്റിൽ നിന്ന് പഴുത്ത മികച്ച പെെനാപ്പിൾ തിരഞ്ഞെടുക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. പലപ്പോഴും കടയിലുള്ളവർ ചീഞ്ഞ പെെനാപ്പിളോ പഴുക്കാത്ത പെെനാപ്പിളോ തരുന്നു. ഇത്തരത്തിൽ പറ്റിപ്പെടാതിരിക്കാൻ പെെനാപ്പിൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കിയാലോ?

നിറം

പെെനാപ്പിൾ പഴുത്തതാണോയെന്ന് അറിയുന്നതിന് ഏറ്റവും എളുപ്പമാർഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത ഓറഞ്ച് നിറത്തിലുള്ള പെെനാപ്പിൾ തിരഞ്ഞെടുക്കുക.

പുറംതോട്

പെെനാപ്പിൾ വാങ്ങുന്നതിന് മുൻപ് അതിന്റെ പുറംതോട് അമർത്തി നോക്കുക. പഴുത്തതാണെങ്കിൽ പുറംതോട് മൃദൃലം ആയിരിക്കും. പഴുക്കാത്തതിന്റെ പുറംതോട് കട്ടിയുള്ളതായിരിക്കും.

ഭാരക്കൂടുതൽ

പഴുത്ത പെെനാപ്പിളിന്റെ അടിവശത്ത് നല്ല മണം ഉണ്ടായിരിക്കും. കൂടാതെ ഭാരം കൂടുതൽ ഉള്ള പെെനാപ്പിൾ പഴുത്തത് ആയിരിക്കും.

ഇല

പെെനാപ്പിളിന്റെ മുകളിലെ ഇല എളുപ്പത്തിൽ പറിച്ചെടുക്കാൻ കഴിയുന്നതാണെങ്കിൽ അത് പഴുത്തത് ആയിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!