കെ.ഒ പ്രശാന്ത് അന്തരിച്ചു

മട്ടന്നൂർ: കണ്ണൂർ വിഷൻ ചാനൽ എക്സിക്യൂട്ടീവ് ഡയരക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് (53) അന്തരിച്ചു. സി.ഒ.എ മട്ടന്നൂർ മേഖലാ സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.ഒ പ്രശാന്ത് കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ്റെ തുടക്കകാലം മുതലുള്ള പ്രവർത്തകനായിരുന്നു. മട്ടന്നൂരിലെ സിറ്റി കേബിൾ നെറ്റ് വർക്ക് മാനേജിംഗ് പാർട്ണറാണ്. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. ഭാര്യ: ഷീബ. മക്കൾ: നന്ദിദ് കൃഷ്ണ, ശിവനന്ദ. സഹോദരങ്ങൾ: പരേതനായ പ്രവീൺ ബാബു, പ്രത്യുഷ. മൃതദേഹം ഇന്ന് ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 4 വരെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് പൊറോറ മട്ടന്നൂർ മുനിസിപ്പൽ നിന്ദ്രാലയത്തിൽ സംസ്കാരം.