MATTANNOOR
കണ്ണൂരിൽ നിന്ന് ഹജ്ജ് സർവീസ് മെയ് 11 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 11 മുതൽ ആരംഭിക്കും. 4788 പേരാണ് കണ്ണൂർ വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. മെയ് 11ന് പുലർച്ചെ നാലിനാണ് ആദ്യ ഹജ്ജ് സർവീസ്. 28 സർവീസാണ് എയർ ഇന്ത്യ എക്സ്‌പ്രസ് നടത്തുക. 29ന് രാത്രി ഒന്നിന് അവസാന സർവീസ് പുറപ്പെടും. 171 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഇത്തവണ ഹജ്ജ് സർവീസിന് ഉപയോഗിക്കുക.
MATTANNOOR
വെളിയാംപറമ്പിൽ ഗര്‍ഭ നിരോധന ഉറകള്‍ വ്യാപകമായി തള്ളിയ നിലയില്‍

മട്ടന്നൂർ: വെള്ളിയാംപറമ്പിൽ ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. നൂറുകണക്കിന് പായ്ക്കറ്റുകളാണ് 20ൽ അധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയിട്ടുള്ളത്. പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ, ലൂബ്രിക്കന്റ് എന്നിവയും ഉറകൾക്കൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്‍ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നു.
MATTANNOOR
കെ.ഒ പ്രശാന്ത് അന്തരിച്ചു

മട്ടന്നൂർ: കണ്ണൂർ വിഷൻ ചാനൽ എക്സിക്യൂട്ടീവ് ഡയരക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് (53) അന്തരിച്ചു. സി.ഒ.എ മട്ടന്നൂർ മേഖലാ സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.ഒ പ്രശാന്ത് കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ്റെ തുടക്കകാലം മുതലുള്ള പ്രവർത്തകനായിരുന്നു. മട്ടന്നൂരിലെ സിറ്റി കേബിൾ നെറ്റ് വർക്ക് മാനേജിംഗ് പാർട്ണറാണ്. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. ഭാര്യ: ഷീബ. മക്കൾ: നന്ദിദ് കൃഷ്ണ, ശിവനന്ദ. സഹോദരങ്ങൾ: പരേതനായ പ്രവീൺ ബാബു, പ്രത്യുഷ. മൃതദേഹം ഇന്ന് ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 4 വരെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് പൊറോറ മട്ടന്നൂർ മുനിസിപ്പൽ നിന്ദ്രാലയത്തിൽ സംസ്കാരം.
MATTANNOOR
കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക്: ബുക്കിങ് തുടങ്ങി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഫുജൈറയിലേക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി. മേയ് 15 മുതൽ പ്രതിദിന സർവീസാണ് നടത്തുക. 12,159 രൂപ മുതലാണ് ബുക്കിങ് തുടങ്ങിയപ്പോഴുള്ള ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് ഫുജൈറയിൽ എത്തും. തിരിച്ച് പ്രാദേശിക സമയം വെളുപ്പിന് 3.40ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിൽ എത്തും. ആദ്യമായാണ് കണ്ണൂരിൽ നിന്ന് ഫുജൈറ സർവീസ് ആരംഭിക്കുന്നത്. സമ്മർ ഷെഡ്യൂളിൽ അഞ്ച് വിമാന താവളങ്ങളിലേക്ക് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്