Kannur
തീപോലെ ആളിക്കത്തി സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 4,140 രൂപയുടെ വർധന

കണ്ണൂർ: ഡോളറിന്റെ ഇടിവും യു.എസ് ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വർണം റെക്കോഡ് തകർത്ത് കുതിക്കുകയാണ്. ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണ വില 3,200 ഡോളർ കടന്നു. വ്യാപാരത്തിനിടെ 3,219 ഡോളർവരെ എത്തുകയും ചെയ്‌തു. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില റെക്കോഡ് തകർത്ത് മുന്നേറുകയാണ്. ഇന്ന് ഗ്രാം വില 185 രൂപഉയർന്ന് 8,745 രൂപയിലും പവൻ വില 1,480 രൂപ കൂടി രൂപയിലുമെത്തി.
ഇന്നലെ കേരളത്തിൽ ഗ്രാമിന് ഒറ്റയടിക്ക് 270 രൂപയും പവന് 2,160 രൂപയും കൂടിയിരുന്നു. ഒറ്റദിവസം ഇത്രയും വില ഉയരുന്നത് ഇതാദ്യമായിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തിൽ കേരളത്തിലെ സ്വർണ വിലയിലുണ്ടായത് 4,140 രൂപയുടെ വർധന. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 150 രൂപ ഉയർന്ന് 7,200 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 105 രൂപയിലാണ് ഇന്നും വ്യാപാരം.
ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ
ഇന്ന് ഒരു പവൻ സ്വർണത്തിൻ വില 69,960 രൂപയാണ്. എന്നാൽ മനസിനിണങ്ങിയ സ്വർണാഭരണം വാങ്ങാൻ കൂടുതൽ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാൾമാർക്ക് ചാർജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേർത്ത് 75,000 രൂപയാകും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വർണവിലയിലും പ്രതിഫലിക്കും. സീസൺ കാലമായതിനാൽ സ്വർണ്ണം വാങ്ങുന്നവരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്.
Kannur
ജില്ലയിലെ കാർഷിക വികസന ബാങ്കുകൾക്ക് റെക്കോഡ് നേട്ടം

കണ്ണൂർ: 2024-25 സാമ്പത്തിക വർഷത്തിൽ റിക്കവറി, വായ്പ വിതരണ പ്രവർത്തനങ്ങളിൽ കണ്ണൂർ ജില്ലയിലെ കാർഷിക വികസന ബാങ്കുകൾ മികച്ച വിജയം നേടി. സംസ്ഥാനത്തെ 77 കാർഷിക ബാങ്കുകളിൽ പയ്യന്നൂർ കാർഷിക വികസന ബാങ്ക് രണ്ടും കണ്ണൂർ കാർഷിക വികസന ബാങ്ക് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സാമ്പത്തിക വർഷത്തിൽ കണ്ണൂർ റീജ്യണിൽ ആകെ 510.04 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73.15 കോടി രൂപ വായ്പ വിതരണത്തിൽ പുരോഗതി നേടി.
Kannur
വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ: ജാഗ്രത

കണ്ണൂർ: കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ അൻപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയ വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Kannur
തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ഈവർഷം വന്ദേ സ്ലീപ്പർ ഓടിയേക്കും; ആദ്യ ട്രെയിൻ ഉത്തര റെയിൽവേയ്ക്ക്

കണ്ണൂർ: രാജ്യത്തെ ആദ്യ വന്ദേ സ്ലീപ്പർ തീവണ്ടി ഉത്തര റെയിൽവേയ്ക്ക്. ഈവർഷം പുറത്തിറങ്ങുന്ന മറ്റ് ഒൻപത് വന്ദേ സ്ലീപ്പറുകളിൽ ഒന്ന് കേരളത്തിന് ലഭിക്കും. ദക്ഷിണ റെയിൽവേക്ക് അനുവദിക്കുന്ന 16 കോച്ച് വണ്ടിയുടെ ആദ്യ പരിഗണന കേരളത്തിനാണ്. തിരുവനന്തപുരം-മംഗളൂരു റൂട്ടിനാണ് മുൻഗണന. മറ്റു സോണുകളെ ബന്ധിപ്പിച്ചുള്ള യാത്രയിൽ തിരുവനന്തപുരം-ബെംഗളൂരു, കന്യാകുമാരി-ശ്രീനഗർ (കൊങ്കൺവഴി) റൂട്ടിന്റെ സാധ്യതകളുമുണ്ട്.ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) വന്ദേ സ്ലീപ്പറിന്റെ രൂപകൽപ്പന. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ആണ് നിർമിച്ചത്. ശീതീകരിച്ച വണ്ടിയിൽ 1,128 യാത്രക്കാരെ ഉൾക്കൊള്ളും.
നിലവിൽ വന്ദേഭാരതിന്റെ (എട്ട്, 16, 20 ചെയർകാർ) പദ്ധതി ചെന്നൈ ഐ.സി.എഫിൽ ഊർജിതമായി നടക്കുന്നുണ്ട്. ഈ പദ്ധതിയിൽനിന്നുള്ള 16 കോച്ചുള്ള (കാർ) 10 റേക്ക് എടുത്താണ് സ്ലീപ്പറാക്കി മാറ്റുന്നത്. 10 വന്ദേ സ്ലീപ്പറിന് പുറമേ 50 എണ്ണം നിർമിക്കാനുള്ള ഓർഡർ ചെന്നൈ ഐ.സി.എഫിന് ലഭിച്ചു. 2026-27 ലാണ് ഇവ പുറത്തിറങ്ങുക
പ്രത്യേകതകൾ
സുഖകരമായ ബെർത്തുകൾ. ഉൾഭാഗത്തിന്റെ അത്യാധുനീക രൂപകല്പന. വായനയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രകാശസംവിധാനം. ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്‌പ്ലേ. പ്രത്യേക പരിഗണനയുള്ളവർക്കുള്ള ബെർത്തുകളും ശൗചാലയങ്ങളും. മോഡുലാർ പാൻട്രി. ഓട്ടോമാറ്റിക് വാതിലുകൾ. കവച് ഉൾപ്പെടെ സുരക്ഷാസംവിധാനം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്