പേരാവൂർ അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം

പേരാവൂർ : അലിഫ് ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം അലിഫ് ഡയറക്ടർ സിദ്ധീഖ് മഹമൂദി വിളയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.മുഹമ്മദ് അധ്യക്ഷനായി. ഹഫീള് ഫാളിലി മുഖ്യപ്രഭാഷണം നടത്തി. യു.കെ.ഇബ്രാഹിം, കൊട്ടാരത്തിൽ മായൻ, കെ.പി.ശഫീഖ്, സി.കെ.ശംനാസ്, വി.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.