ബാബു പേരാവൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

പേരാവൂർ: എഴുത്തുകാരനും പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റുമായ ബാബു പേരാവൂരിന്റെ ‘വഴി വിളക്കുകൾ തെളിഞ്ഞു’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കുനിത്തലയിൽ നടന്നു. സാഹിത്യകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുകസ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് കൈമാറി പ്രകാശനം നിർവഹിച്ചു. പി.പുരുഷോത്തമൻ അധ്യക്ഷനായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. സി.സനീഷ്, അശോക് കുമാർ, കെ.സി.സനിൽ കുമാർ, ശ്രീഹരി, ബാബു പേരാവൂർ എന്നിവർ സംസാരിച്ചു.