Connect with us

KELAKAM

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

Published

on

Share our post

കേ​ള​കം: കാ​ട്ടാ​ന​ക​ൾ നി​ത്യ ദു​രി​തം തീ​ർ​ക്കു​ന്ന ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന കു​ടും​ബ​ങ്ങ​ൾ ഒ​രു നി​ത്യ​കാ​ഴ്ച​യാ​ണ്. വേ​ന​ലും മ​ഴ​യും ഇ​വ​ർ​ക്ക് ഒ​രു പോ​ലെ​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ മ​ഴ പെ​യ്യു​മ്പോ​ഴു​ള്ള ജ​ലം ശേ​ഖ​രി​ച്ച് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തു മാ​ത്ര​മാ​ണ് അ​ൽ​പ്പം ആ​ശ്വാ​സം. എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ല​ത്ത് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി വെ​ള്ളം ത​ല​യി​ലേ​റ്റി കൊ​ണ്ടു​വ​ന്നാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദാ​ഹ​മ​ക​റ്റു​ന്ന​ത്.പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​ത്താം ബ്ലോ​ക്ക് കോ​ട്ട​പ്പാ​റ മേ​ഖ​ല​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​ത്.

സ്വ​ന്ത​മാ​യി കി​ണ​റി​ല്ലാ​ത്ത നി​ര​വ​ധി വീ​ടു​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ട്. പ​ല​രും വീ​ടി​ന് സ​മീ​പ​ത്ത് കു​ഴി​കു​ത്തി​യും തോ​ട്ടി​ൽ​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ച്ചു​മാ​ണ് ദാ​ഹ​മ​ക​റ്റു​ന്ന​ത്. ഇ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചെ​ത്തി അ​ല​ക്കാ​നും കു​ളി​ക്കാ​നും ദൂ​രെ​യു​ള്ള പു​ഴ​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.ഈ ​മേ​ഖ​ല​യി​ൽ വീ​ടു​ക​ളി​ൽ കു​റ​ച്ചു വ​ർ​ഷം മു​മ്പ് ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത​ല്ലാ​തെ മി​ക്ക വീ​ടു​ക​ളി​ലും ജ​ല​മെ​ത്തി​യി​ല്ല. ഇ​പ്പോ​ൾ അ​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ കാ​ണാ​നു​ള്ള​ത്. കു​ടി​വെ​ള്ള​ക്ഷാ​മം ദു​രി​തം തീ​ർ​ക്കു​മ്പോ​ൾ കാ​ട്ടാ​ന​ക​ളെ പേ​ടി​ച്ച് രാ​വും പ​ക​ലും ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ടു ക​ഴി​യു​ക​യാ​ണ് കോ​ട്ട​പ്പാ​റ മേ​ഖ​ല​യി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ. വേ​ന​ലി​ൽ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും റോ​ഡ​രി​കി​ലു​ള്ള വീ​ട്ടു​കാ​ർ​ക്ക് മാ​ത്ര​മാ​ണ് അ​തു​കൊ​ണ്ടു​ള്ള ഗു​ണം​ല​ഭി​ക്കു​ന്ന​ത്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ന്നും ദു​രി​തം ത​ന്നെ​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.


Share our post

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

KELAKAM

കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Published

on

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

ഈ ​സ്നേ​ഹ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ട്

Published

on

Share our post

കേ​ള​കം: ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ​ർ​ഷ​മാ​യി അ​ട​ക്കാ​ത്തോ​ട് മു​ഹി​യു​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ നോ​മ്പുകാ​ർ​ക്കാ​യി നോ​മ്പ് ക​ഞ്ഞി​യൊ​രു​ക്കി അ​ട​ക്കാ​ത്തോ​ട് സ്വ​ദേ​ശി മു​ളം​പൊ​യ്ക​യി​ൽ ഷ​റ​ഫു​ദ്ദീ​ൻ. ത​ന്റെ പി​താ​വ് മു​ളം​പൊ​യ്ക​യി​ൽ മു​സ്ത​ഫ​യി​ൽ​നി​ന്ന് പ​ഠി​ച്ച പാ​ച​ക വൈ​ഭ​വ​മാ​ണ് നാ​ട്ടി​ലെ നോ​മ്പു​കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത്.ജീ​ര​കം, ഉ​ലു​വ, വെ​ളു​ത്തു​ള്ളി, തേ​ങ്ങ എ​ന്നി​വ ചേ​ർ​ത്ത് ത​യാ​റാ​ക്കു​ന്ന ക​ഞ്ഞി പ​ള്ളി​യി​ലെ നോ​മ്പുതു​റ​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും പാ​ർസ​ലാ​യും ന​ൽ​കും. ഷ​റ​ഫു​ദ്ദീ​ന്റെ നോ​മ്പുക​ഞ്ഞി കൂ​ടി രു​ചി​ക്കു​മ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ​ക്ക് നോ​മ്പു തു​റ​യു​ടെ സം​തൃ​പ്തി ല​ഭി​ക്കു​ന്ന​ത്.ക​ഞ്ഞി ത​യാ​റാ​ക്കാ​ൻ ഷ​റ​ഫു​ദ്ദീ​നെ സ​ഹാ​യി​ക്കാ​നാ​യി ഉ​ച്ച​മു​ത​ൽ ഭാ​ര്യ പാ​ത്തു​മ്മ​യും ക​ർ​മ​നി​ര​ത​യാ​വും. ക​ഞ്ഞി​യും ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും നോ​മ്പ് തു​റ​ക്കാ​ർ​ക്കാ​യി ത​യാ​റാ​ക്കാ​നാ​യി ല​ഭി​ച്ച അ​വ​സ​ര​ത്തി​ന് സ​ർ​വ​ശ​ക്ത​നെ സ്തു​തി​ക്കു​ക​യാ​ണി​വ​ർ.നോ​മ്പുക​ഞ്ഞി ത​യാ​റാ​ക്കു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, മ​ഹ​ല്ലി​ലെ സാ​മൂഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്ന​ണി​യി​ലാ​ണ് ഈ ​എ​ഴു​ത്ത​ഞ്ച്കാ​ര​ൻ. പ​ള്ളി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലും ഖ​ബ​ർ​സ്ഥാ​നി​ലും കാ​ട് തെ​ളി​ക്കു​ന്ന​ത് ത​ന്റെ ഉ​ത്ത​ര​വാ​ദി​ത്വമെ​ന്നോ​ണം സൗ​ജ​ന്യ സേ​വ​ന​മാ​ക്കി​യി​ട്ടു​ണ്ട് ഷ​റ​ഫു​ദ്ദീ​ൻ. അ​ന്ന​ന്ന​ത്തെ ഉ​പ​ജീ​വ​ന​ത്തി​ന് കൂ​ലിപ്പണി​യാ​ണ് മാ​ർ​ഗ​മെ​ങ്കി​ലും ന​ന്മ​യു​ടെ മാ​ർ​ഗ​ത്തി​ൽ മാ​ർ​ഗ ദ​ർ​ശി​കൂ​ടി​യാ​ണ് ഈ ​ക​റു​ത്ത തൊ​പ്പി​ക്കാ​ര​ൻ.


Share our post
Continue Reading

Trending

error: Content is protected !!