സ്വർണം: ഇന്ന് ഒറ്റയടിക്ക് പവന് 2,160 രൂപയുടെ വര്‍ധന

കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വില ഇന്ന് അടിച്ചു കയറി. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാൽ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. ഏപ്രിൽ മൂന്നിന് കുറിച്ച റെക്കോഡ് വിലയ്ക്കൊപ്പമാണ് ഇന്ന് സ്വർണം. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണ വിലയും ഇന്ന് കുതിച്ചു കയറി. ഗ്രാമിന് 255 രൂപ ഉയർന്ന് 7,050 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് ഗ്രാമിന് മൂന്ന് രൂപ വർധിച്ച് 105 രൂപയിലെത്തി.