പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

Share our post

എല്ലാ വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജിൽ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങൾക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പിൽ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്പോൾ ഇതിൽ അണുക്കൾ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇറച്ചി സൂക്ഷിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം.

1. തണുപ്പിൽ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്പോൾ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കിൽ എളുപ്പത്തിൽ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തിൽ ഇറച്ചിയിലുണ്ടാകുന്ന അണുക്കൾ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.

2. തണുപ്പിൽ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്പോൾ ഉൾഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉൾഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്പോൾ ചില ഭാഗങ്ങൾ മാത്രം വേവാനും മറ്റ് ചിലത് പച്ചയായി തന്നെ തുടരാനും കാരണമാകുന്നു. അതിനാൽ തന്നെ ഇറച്ചി ഫ്രിഡ്ജിൽ നിന്നും എടുത്തതിന് ശേഷം അധിക നേരം പുറത്ത് വയ്ക്കരുത്.

തണുപ്പ് മാറ്റാം സുരക്ഷിതമായി

1. ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചി പുറത്തേക്ക് എടുക്കുന്നതിന് പകരം ഫ്രിഡ്ജിനുള്ളിൽ തന്നെ വയ്ക്കാം. എത്ര നേരം വേണമെങ്കിലും ഇറച്ചി അങ്ങനെ വയ്ക്കാവുന്നതാണ്. അതേസമയം 40 ഡിഗ്രി ഫാരൻ ഹീറ്റിന് താഴെയാണ് താപനില ഉള്ളതെന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിൽ ഏറ്റവും താഴെയുള്ള തട്ടിൽ സൂക്ഷിച്ചാൽ മറ്റ് ഭക്ഷണങ്ങളിലേക്ക് ഇറച്ചിയുടെ ഗന്ധം പകരാതിരിക്കും.

2. ഫ്രിഡ്ജിൽ നിന്നും എടുത്തതിന് ശേഷം തണുപ്പ് നിലനിർത്താൻ ഇറച്ചി തണുത്ത വെള്ളത്തിലും ഇട്ടുവയ്ക്കാം. കൂടുതൽ നേരം വയ്ക്കുന്നുണ്ടെങ്കിൽ ഓരോ അരമണിക്കൂറിനിടയിലും വെള്ളം മാറ്റികൊടുക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!