വെള്ളർവള്ളിയിൽ കോൺഗ്രസ് കുടുംബ സംഗമം

പേരാവൂർ : മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വെള്ളർവള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. വി.സിജോയ് അധ്യക്ഷനായി.ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ലിസി ജോസഫ്, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്, ഷഫീർ ചെക്ക്യാട്ട്, സി.സുഭാഷ്, മജീദ് അരിപ്പയിൽ, സാജൻ ചെറിയാൻ എന്നിവർ സംസാരിച്ചു.