Connect with us

Kerala

കെ.എല്‍ 07 ഡി.ജി 0007: വില 46.24 ലക്ഷം! • കേരളത്തിലെ വിലയേറിയ ഫാൻസി വാഹന നമ്പർ

Published

on

Share our post

കൊച്ചി: ഒരു വാഹന നമ്ബർ സ്വന്തമാക്കണമെങ്കില്‍ എന്ത് ചിലവ് വരും. ഇന്നലെ വരെ കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്ബരിന്റെ വില 31 ലക്ഷം രൂപയായിരുന്നു. എന്നാല്‍, ആ തുക ഇനി പഴംകഥ. ഇന്നലെ എറണാകുളം ജില്ലയില്‍ നടന്ന ഫാൻസി നമ്ബർ ലേലത്തില്‍ ഒരു വാഹന നമ്ബർ വിറ്റുപോയത് 46.24 ലക്ഷം രൂപയ്‌ക്കാണ്! കെ.എല്‍. 07 ഡി.ജി 0007 എന്ന നമ്ബരാണ് വൻ വില കൊടുത്ത് വേണുഗോപാലകൃഷ്ണൻ എന്നയാള്‍ സ്വന്തമാക്കിയത്. ഈ ഫാൻസി നമ്ബർ ലക്ഷങ്ങള്‍ കൊടുത്ത് വേണുഗോപാലകൃഷ്ണൻ സ്വന്തമാക്കാൻ ഒരു കാരണമുണ്ട്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്ബനിയുടെ ഉടമയാണ് ഇദ്ദേഹം. സ്വന്തം കമ്ബനിയുടെ പേര് തന്നെ വാഹന നമ്ബരായി ലഭിക്കാനായാണ് ലക്ഷങ്ങള്‍ ചിലവാക്കിയത്. കൊച്ചി കേന്ദ്രമായുള്ള ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത് ഇൻഫോപാർക്കിലെ ലുലു ടവറിലാണ്.

പരിവാഹൻ സൈറ്റിലെ ഓണ്‍ലൈൻ ലേലം രാവിലെ 10.30ന് അവസാനിച്ചപ്പോള്‍ 46.24 ലക്ഷം രൂപയ്‌ക്കാണ് വേണു ഗോപാലകൃഷ്ണൻ ഈ നമ്ബർ സ്വന്തമാക്കിയത്. കമ്ബനിയുടെ ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയാണ് ഫാൻസി നമ്ബർ. നാലു കോടി രൂപയിലേറെയാണ് ഈ വാഹനത്തിന്റെ വില. ഈ നമ്ബറിനായുള്ള ലേലത്തില്‍ മത്സരിക്കാൻ 25000 രൂപയടച്ച്‌ അഞ്ച് പേർ രംഗത്തുണ്ടായിരുന്നു.കേരളത്തില്‍ മുമ്ബ് ഏറ്റവും ഉയർന്ന തുകയുടെ നമ്ബർ ലേലം 2019ലായിരുന്നു. കെ.എല്‍ 01 സി.കെ. 0001 എന്ന നമ്ബർ 31 ലക്ഷം രൂപയ്‌ക്കാണ് അന്ന് ലേലത്തില്‍ പോയത്. ഇന്നലെ എറണാകുളം ആർ.ടിഒയ്ക്ക് കീഴിലുള്ള കെ.എല്‍ 07 ഡിജി 0001 എന്ന നമ്ബർ 25.52 ലക്ഷം രൂപയ്‌ക്ക് പിറവം സ്വദേശി തോംസണ്‍ സാബു സ്വന്തമാക്കി. ഈ ലേലത്തില്‍ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടിയിരുന്നത്. 07 ഡി.ജി 0007 ഫാൻസി നമ്ബരിന്റെ ലേലത്തിലും തോംസണ്‍ പങ്കെ‌ടുത്തിരുന്നു. ഫാൻസി നമ്ബരുകള്‍ സ്വന്തമാക്കിയവർ അഞ്ച് ദിവസത്തിനകം ബാക്കി തുക ഒടുക്കി നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം.


Share our post

Kerala

അര്‍ബുദരോഗിയുടെ പണം കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Published

on

Share our post

പുനലൂര്‍ : താലൂക്ക് ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ 68-കാരിയുടെ 8,600 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല പുളിയാറ്റൂര്‍ തോട്ടപ്പുഴശ്ശേരിയില്‍ ഷാജന്‍ ചാക്കോ (60)യാണ് അറസ്റ്റിലായത്. കഴിഞ്ഞരാത്രി പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പുനലൂര്‍ പോലീസ് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. പത്തനംതിട്ട അടൂര്‍ മരുതിമൂട്ടില്‍ നിന്നും ചികിത്സയ്ക്കെത്തിയ രോഗിയുടെ പണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഏഴിന് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡിലാണ് പണം സൂക്ഷിച്ചിരുന്നത്. രോഗിക്ക് കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങുന്നതിനായി, ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടന്‍തന്നെ ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാറിനും പുനലൂര്‍ പോലീസിനും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ നേരത്തേയും മോഷണക്കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. ആശുപത്രികള്‍ പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.


Share our post
Continue Reading

Kerala

യാത്രയ്ക്കിടെ പണം പിൻവലിക്കാം, ട്രെയിനിൽ ഇനി എ.ടി.എം; രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് ഈ ട്രെയിനിൽ

Published

on

Share our post

മുംബൈ: ട്രെയിൻ യാത്രയ്ക്കിടയിലും ഇനി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇന്ത്യയില്‍ ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എ.ടി.എം സ്ഥാപിച്ചത്. ട്രെയിനിലെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എടിഎമ്മുമായി ട്രെയിന്‍ അതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ മോശം സിഗ്നലുകള്‍ മൂലം നെറ്റ്‌വര്‍ക്ക് തകരാറുകള്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പണം പിന്‍വലിക്കാവുന്ന തരത്തിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്.എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളതെങ്കിലും മറ്റ് 22 കോച്ചുകളിലെയും യാത്രക്കാര്‍ക്ക് ഇതില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും ഈ എടിഎമ്മിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഒരേ റേക്ക് പങ്കുവെയ്ക്കുന്നതിനാല്‍ പഞ്ചവതി എക്‌സ്പ്രസിലെ എടിഎം സംവിധാനം മുംബൈ-ഹിംഗോലി ജനശതാബ്ദി എക്‌സ്പ്രസിലും ലഭ്യമാകും. എടിഎമ്മിന്റെ സുരക്ഷയ്ക്കായി ഷട്ടര്‍ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിലെ എടിഎം യാത്രക്കാര്‍ക്കിടയില്‍ തരംഗമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സംവിധാനം അവതരിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.


Share our post
Continue Reading

Kerala

‘ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകൻ മറ്റൊരു അഫാനായി മാറും; പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല’

Published

on

Share our post

കോഴിക്കോട്∙ ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന്‍ ആയി മാറുമെന്നും മാതാവ് പറഞ്ഞു.‘‘മകൻ ലഹരി വിമോചനകേന്ദ്രത്തിൽനിന്നു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചു കാലമായി പ്രശ്നമില്ലായിരുന്നു. ഈയിടെ വീണ്ടും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമം തുടങ്ങി. കഴിഞ്ഞ ദിവസം മകന്‍ അക്രമാസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി മകനെ ലഹരി വിമോചനകേന്ദ്രത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് കൂട്ടാക്കിയില്ല.മകന്റെ ഭാര്യയും കുഞ്ഞും ഭര്‍ത്താവിന്റെ ഉമ്മയും ആണ് വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. നിലവിൽ ഞാനും മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. മകന് 25 വയസ്സുണ്ട്’’ – മാതാവ് പറ​ഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റാനാണു നീക്കം.


Share our post
Continue Reading

Trending

error: Content is protected !!