കണ്ണൂർ രൂപത കുരിശുമല കയറ്റം 11ന്

നാൽപതാം വെള്ളിആചരണത്തിന്റെ ഭാഗമായി ഏഴിമല ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിലേക്ക് കണ്ണൂർ രൂപത നടത്തുന്ന കുരിശുമല കയറ്റം 11ന് നടക്കും.
കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ‌് വടക്കുംതല, സഹായ മെത്രാൻ ഡോ.ഡെന്നീസ് കുറുപ്പശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയിൽനിന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി നടത്തുന്നത്.