കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.