Kannur
ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെ വെല്ലുവിളിച്ച് റഫീന; മയക്കുമരുന്ന് അവർ തന്നെ കൊണ്ടുവെച്ചെന്ന് ഫേസ്ബുക്ക് ലൈവിൽ

കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും ശനിയാഴ്ച പിടിയിലായിരുന്നു.ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശിനി റഫീന. മയക്കുമരുന്ന് മനപ്പൂർവം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ്റഫീനയുടെ വാദം. എന്നാൽ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടത്തിയിരുന്ന നാലുപേരെയാണ് പറശ്ശിനിക്കടവിൽ എക്സൈസ് പിടികൂടിയത്. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി ജംഷീൽ എന്നിവർക്കൊപ്പം ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 490 മില്ലി ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളിൽ ഒരാളായ റഫീനയാണ് ഫെയ്സ്ബുക്കിൽപങ്കുവെച്ച വീഡിയോയിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
തെറ്റ് ചെയ്തിട്ടില്ലെന്നും എക്സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം. എന്നാൽ വാദങ്ങളെല്ലാം എക്സൈസ് തളളുകയാണ്. തളിപ്പറമ്പ് എക്സൈസ് എടുത്ത എൻഡിപിഎസ് കേസിൽ മറ്റ് മൂന്ന് പേർക്കൊപ്പം പ്രതിയാണ് റഫീന. ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യം കിട്ടിയതെന്നും എക്സൈസ് വ്യക്തമാക്കുന്നു. പെരുന്നാൾ ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ മാർച്ച് 31ന് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ലഹരി സംഘത്തിനൊപ്പം കണ്ണൂരിലും പറശ്ശിനിക്കടവിലും ലോഡ്ജുകളിൽ തങ്ങി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എക്സൈസ് പറയുന്നു. പരസ്പരം ഫോണുകൾ കൈമാറി ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്തു. പിടിയിലായപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്. ലഹരി സംഘത്തിലെ കൂടുതൽ പേർക്കായി എക്സൈസ് അന്വേഷണം തുടരുകയാണ്.
Kannur
മുത്താറിപ്പീടിക – ചെറുവാഞ്ചേരി റോഡില്‍ നാളെ മുതൽ ഗതാഗത നിയന്ത്രണം

പാനൂർ: മുത്താറിപ്പീടിക – ചെറുവാഞ്ചേരി റോഡില്‍ മഞ്ഞകാഞ്ഞിരത്ത് കലുങ്ക് നിര്‍മാണവും എംഎസ്എസ് പ്രവൃത്തിയും നടക്കുന്നതിനാല്‍ നാളെ മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. പാനൂര്‍ – മുത്താറിപ്പീടിക -വരപ്ര -മഞ്ഞകാഞ്ഞിരം വള്ള്യായി – മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോവുന്ന ബസുകള്‍ പാനൂര്‍ -മുത്താറിപ്പീടിക – കല്ലറക്കല്‍ പള്ളി – വള്ള്യായി – മരപ്പാലം വഴി പോകണം. പാനൂര്‍ – ചെണ്ടയാട് റൂട്ടില്‍ പാടാന്‍ താഴെ വരെ പോവുന്ന ബസുകള്‍ ചെണ്ടയാട് ജംഗ്ഷനില്‍ നിര്‍ത്തിയിടേണ്ടതാണ്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Kannur
നിരോധിത ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: നിരോധിത ലഹരി മരുന്നുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിൽ. തയ്യിൽ കടപ്പുറം റോഡിലെ കെ ഷിജിൽ(29) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും പാന്റിൽ സൂക്ഷിച്ച 5.4ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്കൂട്ടറിന്റെ പിറകിലുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ചിറക്കൽ ചിറക്ക് സമീപം വളപട്ടണം എസ്ഐമാരായ ടി എം വിപിൻ, സുരേഷ് ബാബു, ഉദ്യോഗസ്ഥരായ റിനോജ്, അജേഷ് എന്നിവർ വാഹന പരിശോധന നടത്തി വരവേയാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിലായത്. പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടുന്നതിനിടയിലാണ് പിറകിലിരുന്നയാൾ ഓടിരക്ഷപ്പെട്ടത്. കെ എൽ20ടി 1558 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
Breaking News
കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്